amul, nirmala sitharaman
in , ,

അമുലിന് സീതാരാമൻ സബ്കാ നിർമ്മൽ ആനന്ദ്

ഇന്ത്യയൊട്ടാകെ പരിചിതമായ ഒരു ബ്രാൻഡ് എന്നതിലുപരി സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും ശ്രദ്ധേയമാണ് അമുൽ (amul). ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ നിർമല സീതാരാമനോടുള്ള ( nirmala seetharaman ) ബഹുമാന സൂചകമായി അമുൽ പുറത്തിറക്കിയ പരസ്യം വമ്പിച്ച ജനശ്രദ്ധ നേടുന്നു.

1.4 ദശലക്ഷം സൈനികരുള്ള ഇന്ത്യൻ പ്രതിരോധ മേഖലയെ നയിക്കുവാനായി സീതാരാമൻ നിയോഗിക്കപ്പെട്ടപ്പോൾ തങ്ങളുടെ സ്ഥിരം നർമ്മം നിലനിർത്തിക്കൊണ്ട് തന്നെയാണ് അമുൽ മന്ത്രിയോട് ആദരവ് പ്രകടിപ്പിച്ചത്. പരസ്യം കൂടാതെ തങ്ങളുടെ ഫേസ്ബുക് പേജിലും ഇക്കാര്യം # Amul Topic: Second woman to hold major post ” എന്ന ടാഗ് ലൈനോടു കൂടി അവർ പ്രചരിപ്പിക്കുകയുണ്ടായി.

പിങ്ക് സാരി ധരിച്ച സീതാരാമൻ കയ്യിൽ വെണ്ണ പുരട്ടിയ റൊട്ടിയുമായി ഒരു യുദ്ധ വാഹനത്തിനുള്ളിൽ ഇരിക്കുന്നതാണ് പരസ്യ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ‘അമുൽ: സബ്കാ നിർമൽ ആനന്ദ്’ എന്നാണ് പരസ്യവാചകം. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൻ സ്വീകരണമാണ് പരസ്യത്തിന് ലഭിച്ചിരിക്കുന്നത്.

സീതാരാമനെ പ്രതിരോധ മന്ത്രിയാക്കിയതിലുള്ള ജനങ്ങളുടെ ആഹ്ലാദ പ്രകടനങ്ങളും ഇതിനോടൊപ്പം കാണാൻ സാധിക്കും. ഇന്ത്യയുടെ നിർമല സീതാരാമനും ഫ്രാൻസിലെ ഫ്ലോറൻസ് പാർലിയുമാണ് ആണവായുധ ശക്തി നേടിയ രാഷ്ട്രങ്ങളുടെ പ്രതിരോധ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്നത്.

ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായികെയാണ് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത ലോകത്തിലെ ആദ്യ വനിത. 1960-ലായിരുന്നു അത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാ ഗാന്ധിയും പ്രതിരോധ മേഖല കൈകാര്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ആദരാഞ്ജലി

ruby chocolate, pink chocolate,

80 വർഷങ്ങൾക്ക് ശേഷം വിപണിയിലിതാ പുതിയൊരു ചോക്ലേറ്റ്