നിഷ് ഇന്നൊവേഷന്‍ മോഡല്‍ ഇന്‍സ്പയറിംഗ് സ്റ്റോറീസ് എട്ടാം പതിപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പൊതുജനങ്ങളെ ഉള്‍പ്പെടുത്തി നിഷ് ഇന്നൊവേഷന്‍ മോഡല്‍ ഇന്‍സ്പയറിംഗ് സ്റ്റോറീസിന്‍റെ (നിംഇസ്) എട്ടാം പതിപ്പ് നവംബര്‍ 16 വെള്ളിയാഴ്ച  നിഷ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.

ഗുരുതരമായ രോഗം ബാധിച്ച് കൈകാലുകള്‍ നഷ്ടപ്പെട്ടിട്ടും വെല്ലുവിളികളെ ഫീനിക്സ് പക്ഷിയെപ്പോലെ അതിജീവിച്ച് തിളക്കമാര്‍ന്ന  ജീവിതം നയിക്കുന്ന ശാലിനി സരസ്വതിയാണ് ഇത്തവണത്തെ അതിഥി. രാവിലെ 9 മുതല്‍ 10 മണിവരെ നിഷ് മാരിഗോള്‍ഡ്  ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ശാരീരിക, മാനസിക പരിമിതികള്‍ മറികടന്ന്, ജീവിതവിജയം നേടിയവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നിംഇസ് പരമ്പരയുടെ ലക്ഷ്യം. പൊതുജനങ്ങള്‍ക്കും  പ്രവേശനമുള്ള പരിപാടിയില്‍ ഭിന്നശേഷിയുള്ളവരെ സേവിക്കാന്‍ ജീവിതം സമര്‍പ്പിച്ച പ്രഗല്‍ഭരുടെ പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിര്‍മ്മിതബുദ്ധിയില്‍ കേരളത്തിന് അനന്തസാധ്യതകള്‍

പച്ചക്കറി ഉത്പാദനത്തിൽ അടുത്ത വർഷം കുതിച്ചു ചാട്ടമുണ്ടാകും: കൃഷിമന്ത്രി