​ബധിര കായിക ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങി നിഷ് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് ദേശീയ ബധിര കായിക ചാമ്പ്യന്‍ഷിപ്പില്‍ പ്രധാന ഇനങ്ങളിലെല്ലാം നിഷ് വിദ്യാര്‍ത്ഥികള്‍ മെഡലുകള്‍ കരസ്ഥമാക്കി.

ജനുവരി 27 മുതല്‍ 31 വരെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു ദേശീയ ബധിര കായിക ചാമ്പ്യന്‍ഷിപ്പ് നടന്നത്. പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ഹൈജംബ് ലോങ്ങ് ജംബ് മത്സരങ്ങളില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടി ശ്രീജിഷ്ണ കെ.എസ് വിജയം അടയാളപ്പെടുത്തി. 

പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ നിഷ് ടീം അംഗങ്ങളായ അഞ്ജലി സി, ലിനി എല്‍ദോസ്, ആതിര കെ.എസ്, മേഘ എം, അഞ്ജലി എന്‍, ആന്‍സി അറക്കല്‍ തുടങ്ങിയവര്‍ വെള്ളി മെഡല്‍ നേടി റണ്ണര്‍അപ് ആയി. 

പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളുടെ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ പല്ലവി പവാറിന് വെങ്കലവും  പതിനെട്ട് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഗ്ലാഡിന്‍ തോമസിന് സ്വര്‍ണ്ണവും പതിനെട്ട് വയസ്സിന് മുകളിലുള്ള ആണ്‍കുട്ടികളുടെ ഹൈജംബ് മത്സരത്തില്‍ ബെനിന്‍ ജോര്‍ജ് വര്‍ഗീസിന് വെങ്കലവും ലഭിച്ചു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അസെന്‍ഡ് 2019 : ‘ഇന്‍വെസ്റ്റ് കേരള ഗൈഡ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

മികച്ച ക്യാന്‍സര്‍ ചികിത്സയ്ക്ക് മള്‍ട്ടി ഡിസിപ്ലിനറി ട്യൂമര്‍ ബോര്‍ഡും സമ്പൂര്‍ണ ക്യാന്‍സര്‍ രജിസ്ട്രിയും