Nissan Digital Hub , land , allotment,Govt order, Technocity,  Nissan Motors, Chief Minister, 
in , ,

നിസാൻ ഡിജിറ്റൽ ഹബ്ബിന് ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാൻന്റെ ( Nissan ) ഡിജിറ്റൽ കേന്ദ്രത്തിനു വേണ്ടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്നോസിറ്റിയിൽ ആദ്യ ഘട്ടത്തിൽ 30 ഏക്കറും, രണ്ടാം ഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ നിസാന് സർക്കാർ അനുവാദം നൽകി.

ഇലക്ട്രിക്, ഓട്ടോമേറ്റഡ്‌ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണവും, സാങ്കേതിക വികസനവുമാണ് നിസാൻ ഡിജിറ്റൽ ഹബ്ബിൽ നടക്കുക. നിസാൻ, റെനോൾട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിർമ്മാണ കമ്പനികൾക്കു വേണ്ടിയാണു ഫ്രാങ്കോ-ജപ്പാൻ സഹകരണ സംരംഭമായ നിസാൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് പ്രവത്തനം ആരംഭിക്കുന്നത്.

ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ- യമുനാ കെട്ടിട സമുച്ചയത്തില്‍, 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടൻ പ്രവർത്തനം ആരംഭിക്കാനാണ് നിസാൻ ഉദ്ദേശിക്കുന്നത്. ടെക്നോസിറ്റിയിലെ ഐ. ടി. കെട്ടിട സമുച്ചയം പൂർത്തിയാകുമ്പോൾ അവിടെയും സ്ഥലം അനുവദിക്കും.

സ്വന്തം കാമ്പസിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേർക്ക് നേരിട്ടുള്ള തൊഴിലും പതിന്മടങ്ങ് നേരിട്ടല്ലാതെയുള്ള തൊഴിൽ അവസരങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കൊഗ്‌നിറ്റിവ് അനലക്ടിസ്, മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ടെക്‌നോസിറ്റിയിൽ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം ‘നിസാൻ നോളജ് സിറ്റി’ എന്ന പേരിലാകും അറിയപ്പെടുക.

സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ പ്രവണതകളുടെ സാങ്കേതമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.ടി. വകുപ്പ് വിഭാവനം ചെയ്ത ‘നോളജ് സിറ്റി’ നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വരവോടെ യാഥാർഥ്യമാവുകയാണെന്ന് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു.

കൂടുതൽ ആഗോള കമ്പനികളുടെ കടന്നു വരവിന് ഇത് തുടക്കമാകുമെന്നും ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുള്ള ധാരണാ പത്രത്തിൽ ഒപ്പു വെക്കുമെന്നും ഋഷികേശ് നായർ അറിയിച്ചു.

ഐ. ടി. വിദഗ്ദ്ധരുടെ സാന്നിധ്യം, കുറഞ്ഞ ചിലവ്, മികച്ച സാമൂഹിക നിലവാരമുള്ള ജീവിത സാഹചര്യങ്ങൾ, നഗര ഹൃദയത്തിൽ തന്നെയുള്ള എയർ പോർട്ട് കണക്ടിവിറ്റി, ട്രാഫിക് കുരിക്കില്ലാത്ത ഹരിത നഗരം, ഇവിടെനിന്നും വളർന്നു വിജയിച്ച കമ്പനികൾ നൽകുന്ന പോസിറ്റീവ് സന്ദേശങ്ങൾ, സർക്കാർ ഉദ്യഗസ്ഥ തലങ്ങളിൽ നിന്നുള്ള പിന്തുണ തുടങ്ങിയവയാണ് നിസാൻ ഡിജിറ്റൽ ഹബ്ബിനെ കേരള തലസ്ഥാനത്ത് എത്തിച്ചതെന്നു നിസാൻ അധികൃതർ അറിയിച്ചു.

ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരീസ്, അമേരിക്കയിലെ നാഷ്‌വിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റൽ ഹബ്ബുകൾ ഉള്ളത്.

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി മുഖ്യമന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച ഹൈ പവർ ഐ. ടി. കമ്മിറ്റിയുടെ രൂപീകരണവും അതിന്റെ തുടർച്ചയായ ശ്രമങ്ങളുമാണ് നിസാൻ എന്ന ബഹുരാഷ്ട്ര കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്.

ഇൻഫോസിസ് സഹ സ്ഥാപകരിൽ ഒരാളായ എസ്. ഡി. ഷിബുലാലിന്‍റെ നേതൃത്വത്തിൽ ഉന്നത ഐ. ടി. വിദഗദ്ധർ അടങ്ങിയ 12 അംഗ സംഗമാണ് ഹൈ പവർ ഐ. ടി. കമ്മറ്റിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ടെക്നോളജി വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാനിൽ നിന്നുമുള്ള സംരംഭം കിഴക്കനേഷ്യൻ രാജ്യങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിസാനും, റെനോൾട്ടും, മിറ്റ്സുബിഷിയും ചേർന്ന് 2022 ലേക്ക് 17 ഇലക്ട്രിക് കാറുകളുടെ മോഡൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 മില്യൺ ഡോളർ വാർഷിക വിൽപ്പനയാണ് ലക്ഷ്യം.

Nissan team with CM in Tvm-nissan-digital-hub-land-allotmentgovt-order-technocity-blivenews.com

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്

formalin-laced fishes , Kerala, fish merchants , toxic, merchants, check post , 

വിഷമീൻ വിഷയത്തിൽ സുപ്രധാന തീരുമാനവുമായി മത്സ്യവ്യാപാരികള്‍