ശബരിമലയിലെ സ്ത്രീ പ്രവേശനം: നിത്യ ചൈതന്യയതി പണ്ടേ പറഞ്ഞത്

ജാതിയുടെ സ്പർശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലം ശബരിമല ആയിരുന്നു. ജാതി, മതം ഈ മാതിരി ഒരു വ്യത്യാസവും ഇല്ലാതെ തമിഴരും മലയാളികളും ഒരുപോലെ ഒത്തുകൂടി. അന്നൊക്കെ പേട്ട തുള്ളുമ്പോൾ തീയം തിന്തകത്തോം തീയം തിന്തകത്തോം എന്നാണ് പാടിയിരുന്നത്. അത് ഞാനിന്നും ഓർക്കുന്നു. ആ പാട്ട് എന്തുകൊണ്ടോ നിന്നു പോയി. ധർമ്മശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണെന്നും ഓർക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതി മത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്.

എന്നാൽ, ഇപ്പോൾ ശബരിമലയെ എല്ലാ സ്പർദ്ധകളും ദുരാചാരങ്ങളും വളർത്തി എടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു. അവിടെയിപ്പോൾ നാം കേൾക്കുന്നത് പത്തു വയസിനും അൻപത് വയസിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മലചവിട്ടി കയറി സന്നിധാനത്ത് എത്തരുത് എന്നാണ്.

Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയിൽ ചെല്ലുന്നതിന് പോലീസ് പരിശോധന വേണ്ടായെങ്കിൽ നമ്മെയൊക്കെ പെറ്റുവളർത്തിയ സ്ത്രീക്ക് ഏതൊ ദോഷമുണ്ടെന്ന് കരുതുന്നവർക്ക് മനോരോഗമാണ്.വൈദികകാലം മുതൽ ഇങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു മാറ്റേണ്ട കാലമായി.

കോടതികളും പോലീസുമൊക്കെ ഇടപെട്ട്‌ ഭഗവത് ദർശനത്തിന് പോകുന്ന സ്തീകളെ ശബരിമലയിൽ നിന്ന് കണ്ടുപിടിച്ച് ഉൻമൂലനം ചെയ്യണമെന്ന് പത്രത്തിൽ എഴുതിക്കണ്ടു. ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷൻമാർ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്.

അതുകൊണ്ട് ഞാൻ ഇവിടുത്തെ പ്രകൃതി ദൃശ്യത്തെ സ്നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യർത്ഥിക്കുന്നു, നിങ്ങൾ ഒറ്റക്കെട്ടായി ശബരിമലയ്ക്ക് പോകുവിൻ. ഒരു പോലീസും നിങ്ങളെ ഒന്നും ചെയ്യുകയില്ല.പ്രിയ സഹോദരികളേ മറക്കരുത്, ശബരിമലയ്ക്ക് പോകണം.

(ഡിസി ബുക്സ് പ്രസിദ്ധീകരിച്ച  നിത്യചൈതന്യ യതിയുടെ “ദൈവത്തിന്റെ പൂന്തോട്ടം ” എന്ന തത്വശാസ്ത്ര  ഗ്രന്ഥത്തിൽ നിന്ന്)

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആയതിനാൽ, ഞാനിന്ന് കോഴിമുട്ടകളെക്കുറിച്ച്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നു…  

മോഹൻലാലിന്റെ മരക്കാർ: സാമൂതിരിയായി പ്രമുഖ നടൻ എത്തിയേക്കും