ഞങ്ങൾ മറിയമാർ മെയ്‌ 15ന് തിരുവനന്തപുരത്ത് 

തിരുവനന്തപുരം: അയ്യപ്പ പണിക്കരുടെ യേശുവിന്റെ കഥ എന്ന കവിതയുടെ നാടകീയ ആവിഷ്ക്കാരമാണ്  രതീഷ് കൃഷ്ണ സംവിധാനം ചെയ്ത ‘ഞങ്ങൾ മറിയമാർ’. 

ഇന്ത്യൻ തിയേറ്റർ വിങ്‌സ് ഇൻ അസോസിയേഷൻ വിത് സൂര്യ  അവതരിപ്പിക്കുന്ന അയ്യപ്പ പണിക്കരുടെ ‘ഞങ്ങൾ മറിയമാർ’ മെയ്‌ 15ന് തിരുവനന്തപുരം, തൈക്കാട്, സൂര്യ -ഗണേശത്ത് വൈകുന്നേരം ഏഴുമണിക്ക് അരങ്ങേറുന്നു. 

ക്രിസ്തുവിന്റെ കുരിശാരോഹണവും അതുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമാണ് 50 മിനിട്ടുള്ള ഈ നാടകത്തിന്റെ ഇതിവൃത്തം. 2011ൽ അയ്യപ്പ പണിക്കർ പുരസ്‌കാരവും 2019 ൽ യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ സമ്മാനാർഹവുമായ നാടകമാണിത്. 

ആഭ്യന്തര കലാപങ്ങൾക്കും  അതിനെ തീവ്രമാക്കുന്ന ആചാരങ്ങൾക്കുമിടയിൽ സ്ത്രീയുടെ ഇടം തേടുകയാണ് മറിയാമാർ. നിയതമായ അർത്ഥങ്ങളല്ല ഈ നാടകം മുന്നോട്ട് വെക്കുന്നത് ; പൈശാചികമായ സമകാലികതയുടെ  നാടകീയ അനുഭൂതികളെയാണ്.

മതവും രാഷ്ട്രീയവും നിയമവ്യവസ്ഥകളെയും നിശിതമായി പൊളിച്ചെഴുതുന്ന,  തിയേറ്റർ ഓഫ് ക്രൂവാലിറ്റിയിൽ ചിട്ടപ്പെടുത്തിയ ഈ നാടകം നിങ്ങളുടെ സ്വപ്നങ്ങളുമായി സംവദിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എതിർ സ്ഥാനാർഥി ആരെന്ന് അറിഞ്ഞിരുന്നെങ്കിൽ സണ്ണി ഡിയോളിനെ പിന്തിരിപ്പിക്കുമായിരുന്നെന്ന് ധർമേന്ദ്ര

മോദി ലോകത്തിനു മുന്നിൽ വിഡ്‌ഢിത്തം വിളമ്പുന്നു: രമേശ് ചെന്നിത്തല