in , ,

ഞെക്കാട് സ്കൂൾ സമ്പൂർണ ഹൈടെക് സ്കൂൾ ആയി

ഞെക്കാട്: ഞെക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 43 ഹൈടെക് ക്ലാസ് മുറികൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദനാഥ്‌  ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ എം എൽ എ അഡ്വ ബി സത്യൻ അധ്യക്ഷത വഹിച്ചു. പൂർണമായും ബഹുജന പങ്കാളിത്തത്തോടെയാണ്  ക്ലാസ് മുറികളുടെ നവീകരണം നടന്നത്.  ഇതോടെ ഞെക്കാട് സ്കൂളിലെ 5 മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകൾ ഹൈടെക് ആയി മാറി.

ഉദ്ഘാടനത്തിനെത്തിയ മന്ത്രി പത്താം ക്ലാസിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. പൊതുവിദ്യാലയങ്ങളിലെ ഹൈടെക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം രക്ഷിതാക്കളോട് സംസാരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടുപയോഗിച്ച നാലു കോടി രുപ ചെലവിൽ സ്കൂളിൽ നിർമ്മിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള ഹൈസ്കൂൾ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്തി നിർവ്വഹിച്ചു. വികസനത്തിന്റെ നിശബ്ദ വിപ്ലവമാണ് ഞെക്കാട് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബി സത്യൻ എം എൽ എ പറഞ്ഞു.

ഞെക്കാട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം ലോർഡ്സ് ഹോസ്പിറ്റൽ ചെയർമാനും പത്മശ്രീ പുരസ്കാര ജേതാവുമായ ഡോ. കെ പി ഹരിദാസിനേയും ഹൈടെക് സ്കൂളാക്കി മാറ്റാൻ നേതൃത്വം വഹിച്ച ഹെഡ്മാസ്റ്റർ കെ കെ സജീവിനേയും മന്ത്രി ആദരിച്ചു. ഉയർന്ന എസ് എസ് എൽ സി റിസൽട്ട് കരസ്ഥമാക്കിയതിന് കുട്ടികളേയും അധ്യാപകരേയും അദ്ദേഹം അഭിനന്ദിച്ചു .

ക്ലാസ് മുറികൾ നവീകരിക്കാൻ സംഭാവനകൾ നല്കിയ പൂർവ്വ വിദ്യാർത്ഥികളെ ഡോ എ സമ്പത്ത് എം പി മൊമന്റോകൾ നല്കി ആദരിച്ചു..

സ്കൂൾ നിർമ്മിച്ച ഡോക്യുമെന്റേഷൻ സിഡിയുടെ പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് എം കെ യൂസഫ് നിർവ്വഹിച്ചു. വർക്കല എംഎൽഎ അഡ്വ വി ജോയ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എസ് രാജീവ്, ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, ചെമ്മരുതി  ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എ എച്ച് സലിം , വാർഡ് മെമ്പറും വികസന സമിതി ചെയർമാനുമായ എൻ അജി, കൈറ്റ് റീജിയണൽ കോർഡിനേറ്റർ ബി ജീവരാജ്, പിടിഎ പ്രസിഡന്റ് കെ ഷാജികുമാർ, എസ് എം സി ചെയർമാൻ എൻ ജയപ്രകാശ്, പ്രിൻസിപ്പൽ ആർ പി ദിലീപ്,  പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി എസ് ലാജി, വി എച്ച് എസ് സി പ്രിൻസിപൽ ഇൻ ചാർജ് വി ദിലീപ് കുമാർ, ഡെപ്യൂട്ടി എച്ച് എം ഗീത പി എസ്, സ്റ്റാഫ് സെകട്ടറി ഉല്ലാസ് മുഹമ്മദ്, സ്വാഗത സംഘം ചെയർമാൻ വി സത്യരാജൻ എന്നിവർ പ്രസംഗിച്ചു. മൂവായിരത്തോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാധ്യാപകരും നാട്ടുകാരം യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

എസ്.എ.ടി സതീസ് ഇന്‍ ഹൗസ് ഡ്രഗ് ബാങ്കില്‍  നിന്നും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്  മരുന്നു വാങ്ങാം 

മഞ്ചേരി മെഡിക്കല്‍ കോളേജ്: സ്റ്റോര്‍ കോംപ്ലക്‌സിന് രണ്ടര കോടി രൂപ