no-confidence motion notice, lok sabha, Modi, speaker, TDP, BJP, Congress, AAP, 
in ,

മോഡി സർക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തെലുങ്ക്ദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് ( no-confidence motion notice ) പരിഗണിക്കാതെ ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളത്തിനിടയില്‍ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച്ച സഭ വീണ്ടും സമ്മേളിക്കും. ഇന്ന് ലോക്സഭ ചേര്‍ന്നപ്പോള്‍ തന്നെ ബാങ്ക് തട്ടിപ്പ്, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നിവയെ സംബന്ധിച്ച് ബഹളം ആരംഭിച്ചിരുന്നു.

ടി.ഡിപി, എഐഡിഎംകെ, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ആര്‍ജെഡി അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടർന്ന് എസ്.പി, ഇടത് അംഗങ്ങളും സഭയിൽ പ്രതിഷേധിച്ചു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണച്ചിരുന്നു. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച്‌ അവിശ്വാസപ്രമേയത്തെ പിന്തുണച്ചാലും ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ കൈവശമുള്ള ബിജെപിയ്ക്ക് അത് ഭീഷണിയാകില്ല.

കോണ്‍ഗ്രസിനും സിപിഎമ്മിനും പുറമേ പ്രദേശികമായി ശക്തമായ സ്വാധീനമുള്ള ടിഎംസി, ബിജെഡി, എഐഎംഐഎം, വൈഎസ്‌ആര്‍, ആംആദ്മി പാര്‍ട്ടി, ശിവസേന എന്നീ പാർട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നു.

കാവേരി പ്രശ്നത്തില്‍ സ്ഥിരം സമിതിയെ നിയമിക്കുമെന്ന കാര്യത്തില്‍ കേന്ദ്രം വാക്കു പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു എഐഎഡിഎംകെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

സംസ്ഥാന പുനസംഘടനാ നിയമം നടപ്പാക്കുന്നതില്‍ പരാജയം, മുസ്ളീം സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങളോടും അനീതി, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാന ലംഘനം എന്നീ ആരോപണങ്ങളാണ് എഐഎംഐഎം ഉന്നയിച്ചത്.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തില്‍ വിഘടിച്ചു നില്‍ക്കുന്ന ടിഡിപിയുടെ ആവശ്യം ന്യായമാണെന്നും അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണയ്ക്കുന്നതായും സിപിഎം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Dileep, Kammarasambhavam, new look poster, movie, three different get up, make up, Namita Pamod, actor, actress, case, 

കമ്മാര സംഭവം: മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ്; പുതിയ പോസ്റ്റർ പുറത്ത്

Srividya , actress, flat, Chennai, tax, auction, income tax department, rent, Ganesh Kumar, mla, death,

നികുതി കുടിശ്ശിക: നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു