No-Fly List, india,
in , ,

വിമാനയാത്രയിലെ അച്ചടക്കം; ചട്ടങ്ങളുമായി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനങ്ങളിൽ മോശമായി പെരുമാറുന്നവർക്ക് യാത്രാ വിലക്കുമായി (No-Fly List) കേന്ദ്രം രംഗത്തെത്തി. വിമാന യാത്രക്കാർ അച്ചടക്കവും മാന്യതയും പാലിക്കണമെന്ന് നിഷ്കർഷിക്കുന്ന ചട്ടങ്ങൾ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചു.

വിമാനയാത്രയിൽ മോശമായി പെരുമാറുന്നവരെ മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ വിലക്കുന്നതാണ് പുതിയ ചട്ടങ്ങൾ. ഈ ചട്ടങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

പുതിയ ചട്ടപ്രകാരം അച്ചടക്കലംഘനത്തിന്റെ സ്വഭാവമനുസരിച്ച് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെത്തും. മൂന്ന് തരത്തിലുള്ള വിലക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആംഗ്യങ്ങൾ, അസഭ്യം എന്നിവയാൽ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവർക്ക് പരമാവധി മൂന്ന് മാസം വരെ വിലക്കേർപ്പെടുത്തും.

മർദ്ദനം, അനാവശ്യ സ്പർശനം എന്നിവയ്ക്ക് ആറ് മാസം വരെ വിലക്ക് ലഭിക്കും. വധഭീഷണി, ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ, വിമാനത്തിന് കേടുപാടുണ്ടാക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനം.

വിലക്ക് സംബന്ധിച്ച് വിരമിച്ച ജഡ് ജിയുൾപ്പെടുന്ന കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും. കുറ്റം നടന്ന് ഒരു മാസത്തിനകം ഇതു സംബന്ധിച്ച കേസിൽ തീരുമാനമാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

യുഎസ്ടിയുടെ പുതിയ കേന്ദ്രം മലേഷ്യയിലെ പെനാങില്‍

ganesh kumar mla, police

ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാറിനെതിരെ പോലീസ് റിപ്പോർട്ട്