നോ ഹോണ്‍ ഡേ: ശബ്ദമലിനീകരണത്തിനെതിരെ ഏപ്രില്‍ 26-ന് പൊതുസമ്മേളനം

No horn day, VJT Hall, Kerala, govt, sound pollution, campaign, students, transport minister, 

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആചരിക്കുന്ന ‘നോ ഹോണ്‍ ഡേ’യുടെ ( No horn day ) പൊതുസമ്മേളനം ഏപ്രില്‍ 26-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 ന് വി.ജെ.ടി. ഹാളില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എം.എല്‍.എ.മാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന്‍, അഡ്വ. വി.എസ്. ശിവകുമാര്‍, നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പത്മകുമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇവർക്ക് പുറമെ ഐ.എം.എ. മുന്‍ ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡപിള്ള, ചീഫ് എക്‌സിക്യുട്ടീവ് കിംസ് ഡോ. എ. സഹദുള്ള, റോട്ടറി ജില്ലാ ഗവര്‍ണര്‍ സുരേഷ് മാത്യു, നടനും നിര്‍മ്മാതാവുമായ ദിനേഷ് പണിക്കര്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ എബി ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

ഏപ്രില്‍ 26-ന് ഹോണ്‍ മുഴക്കാത്ത ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ബോധവത്ക്കരണ ക്യാമ്പയിനുകളാണ് മോട്ടോര്‍ വാഹന വകുപ്പ്, കേരള പോലീസ്, ഐഎംഎ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നത്.

സ്വസ്ഥി ഫൗണ്ടേഷന്‍, ഇ.എന്‍.ടി. അസോസിയേഷന്‍, റോട്ടറി ഡിസ്ട്രിക്റ്റ് 3211, മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റുവര്‍ക്ക്, യംഗ് ഇന്ത്യന്‍സ്, സരസ്വതി വിദ്യാലയം, സര്‍വോദയ വിദ്യാലയ, കിംസ്, അനന്തപുരി ആശുപത്രികള്‍, ക്രിഡായ്, ശ്രീ നാരായണ ഗ്ലോബല്‍ മിഷന്‍, സ്വകാര്യ ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ടാക്‌സി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍, ഇന്‍ഡസ് സൈക്കിള്‍ ക്ലബ്ബ്, എല്‍.എന്‍.സി.പി.ഇ. എന്നിവയാണ് മറ്റ് പങ്കാളികള്‍.

തലസ്ഥാനത്ത് സുരക്ഷിത ശബ്ദത്തില്‍ ആരാധനകളും ഉത്സവങ്ങളും നടത്തിയ ആരാധനാലയങ്ങള്‍ക്കുള്ള ഐ.എം.എ.യുടെ പ്രത്യേക പുരസ്‌കാരങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും ഉണ്ടായിരിക്കും.

No horn day, VJT Hall, Kerala, govt, sound pollution, campaign, students, transport minister, 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Malaria,Kerala ,campaign,Health Minister ,K K Shylaja,eradicate ,  shoo away, by 2020, malaria free, Malaria Prevention Campaign , state-level inauguration , Olympia Chambers Hall, Chandrasekharan Nair Stadium, 

കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യ മന്ത്രി

Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; മൃതദേഹം ലിഗയുടേതെന്ന് സ്ഥിരീകരിച്ചു