ചൂടുള്ളതൊക്കെയും ഇനി വേണ്ടെന്ന് വയ്ക്കാം

​​നല്ല ചൂടുള്ള ചായ കുടിച്ച് ശീലമുള്ള ആളാണോ നിങ്ങൾ? എങ്കിൽ ആ ശീലം പൂർണമായും ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു. ചായയോ, കാപ്പിയോ എന്തുമാവട്ടെ – ചൂടുള്ള പാനീയങ്ങളുടെ ഉപയോഗം അന്നനാളത്തിൽ കാൻസർ രൂപപ്പെടാൻ ഇടയാക്കുമെന്നാണ് കണ്ടെത്തൽ. 

അന്താരാഷ്ട്ര കാൻസർ ജേണലാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.  അമ്പതിനായിരത്തിലേറെ ആളുകളിൽ വർഷങ്ങളായി  നടന്നു വന്ന ഗവേഷണങ്ങളുടെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. 

“ചൂടുള്ള ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവാറും ആളുകൾ. എന്നാൽ നിത്യേനെ അറുപതു ഡിഗ്രി സെൽഷ്യസിന് മുകളിൽ എഴുന്നൂറ് മില്ലിയോ അതിൽ കൂടുതലോ  ചൂടുള്ള പാനീയം കഴിക്കുന്നത് അന്നനാളത്തിൽ ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും.” അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ ഡോ.  ഫർഹാദ് ഇസ്‌ലാമി പറയുന്നു. 

ഗവേഷണകാലത്ത് 317 പുതിയ കാൻസർ കേസുകൾ കണ്ടെത്താനായെന്ന് അദ്ദേഹം പറഞ്ഞു. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മനുഷ്യന്റെ ആർത്തി; വിതുമ്പുന്ന പ്രകൃതി 

പുൽവാമ: പിട്രോഡയുടെ അഭിമുഖം വിവാദമാകുന്നു