ഒരു പാർട്ടിയും തന്റെ പടം വച്ച് വോട്ടു പിടിക്കരുതെന്ന് രജനികാന്ത് 

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിന് പിറകേ,  രാഷ്ട്രീയപ്രചരണത്തിന് തന്റെ ചിത്രം ഉപയോഗിക്കാൻ ആർക്കും അനുവാദമില്ലെന്ന മുന്നറിയിപ്പുമായി നടൻ രജനികാന്ത്.
രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി താരം രൂപം കൊടുത്ത സംഘടനയാണ് രജനി മക്കൾ മൻട്രം.
ലോക്സഭാ തിരെഞ്ഞെടുപ്പിൽ മൽത്സരിക്കാനില്ല. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയെ പിന്തുണക്കാനില്ല. തമിഴ്ജനതയുടെ വെള്ളപ്രശ്നത്തിനു ശാശ്വതമായ പരിഹാരം കൊണ്ടുവരും എന്ന് കരുതുന്നവരെ ജനങ്ങൾ തന്നെ  തിരഞ്ഞെടുക്കട്ടെ. ഒരു രാഷ്ട്രീയപാർട്ടിയും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എന്റെ ചിത്രമോ രജനി മക്കൾ മൻട്രത്തിന്റെ കൊടിയോ ഉപയോഗിക്കരുത്,  അദ്ദേഹം പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പല്ല, നിയമസഭാ തെരഞ്ഞെടുപ്പാണ് തമിഴകത്തിന്റെ സൂപ്പർതാരം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസഥാനത്തെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് നേരത്തെതന്നെ രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൈയെഴുത്തില്‍ ചുറ്റുവട്ടത്തെ ശബ്ദത്തിനുപോലും സ്വാധീനമുണ്ടെന്ന് അച്യുത് പലവ്

വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാൻ കഴിയുന്ന തലമുറയ്ക്കെ  ഈ നാടിനെ രക്ഷിക്കാനാകൂ എന്ന് ജോയ് മാത്യു