മാസ വേതനം നൽകാതെ ജോലി ചെയ്യാനാകില്ല:  ഐ.എം.എ.

കൊച്ചി: എറണാകുളം പി.വി.എസ്. ആശുപത്രിയില്‍ കഴിഞ്ഞ ഒരു വർഷത്തോളമായി ഡോക്ടര്‍മാര്‍ക്ക് ശമ്പളം കിട്ടാതിരിക്കുന്ന സ്ഥിതി ഉത്കണ്ഠാ ജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ലഭിക്കേണ്ട മാസവേതനം ലഭിക്കാതിരിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാനത്ത് അനുവദിക്കാനാകില്ല.  പ്രശ്‌നം എത്രയുംവേഗം പരിഹരിക്കുവാനായി ആശുപത്രി മാനേജ്‌മെന്റും, സര്‍ക്കാരും ഇടപെടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഡോക്ടര്‍മാര്‍ക്ക് കുടിശ്ശിക ശമ്പളവും, അതോടൊപ്പം ആശുപത്രി അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷമുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവും നല്‍കാന്‍ മാനേജ്മെന്റ് തയ്യാറാകണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ശമ്പളം നൽകാൻ തയ്യാറാകാതെ പ്രവർത്തിക്കുന്ന പല ആശുപത്രികളും, നിലവിലുണ്ടെന്നും, അത്തരം ആശുപത്രികളുടെ പ്രവർത്തനം ഐ.എം.എ എതിർക്കുമെന്നും, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ സുഗതനും, സെക്രട്ടറി ഡോ.എൻ.സുൾഫിയും അറിയിച്ചു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജയറാം ചിത്രം പട്ടാഭിരാമന്‍: ഷൂട്ടിങ് അവസാന ഘട്ടത്തിൽ 

പ്രവര്‍ത്തന മികവിന് പോലീസ് സ്റ്റേഷനുകള്‍ക്ക് അവാര്‍ഡ്