ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സമിതി: വാർത്ത തള്ളി കേന്ദ്രം 

Stampa

ന്യൂഡൽഹി: വെബ് അധിഷ്ഠിത മാധ്യമങ്ങളെയും ന്യൂസ് പോർട്ടലുകളെയും നിയന്ത്രിക്കാനുള്ള നിയമ നിർമാണം നടന്നു വരുന്നു എന്ന പ്രചരണത്തെ തള്ളി കേന്ദ്ര സർക്കാർ. വാർത്താ പോർട്ടലുകൾക്കു നിർബന്ധിത രജിസ്‌ട്രേഷൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം വിവര വിനിമയ-പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഒരു സർക്കുലറാണ് ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് തുടക്കമിടുന്നത്. ന്യൂസ് പോർട്ടലുകളുടെയും വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം നിരീക്ഷിക്കാനും പരിശോധിക്കാനും നിയന്ത്രിക്കാനുമായി  ഒരു സമിതിക്കു രൂപം നല്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നു.

ഏറെ താമസിയാതെ സ്മൃതി ഇറാനിയെ ഐ & ബി യുടെ ചുമതലയിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടർന്ന് ചുമതലയേറ്റത് രാജ് വർദ്ധൻ സിങ് റാത്തോഡാണ്.

“ജനാധിപത്യത്തെ നിലനിർത്തുന്ന സുപ്രധാന സ്തൂപങ്ങളിൽ ഒന്ന് നമ്മുടെ മാധ്യമങ്ങളാണ്.  പ്രധാനമന്ത്രിയും അത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം എന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്,” മന്ത്രി രാജ്യ സഭയിൽ പറഞ്ഞു. നമ്മുടെ രാജ്യത്ത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ജേണലിസ്റ്റുകളും എഡിറ്റർമാരുമെല്ലാം വിവിധ തലങ്ങളിൽ അത്തരം ശ്രമങ്ങൾ നടത്തുന്നു,” അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എം പി അഭിഷേക് മനു സിങ്‌വിയാണ് രാജ്യസഭയിൽ  പ്രശ്‍നം  ഉന്നയിച്ചത്. ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെപ്പറ്റി സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത്തരത്തിലുള്ള യാതൊരു നീക്കവും സർക്കാർ നടത്തുന്നില്ലെന്ന്  മന്ത്രി മറുപടി പറഞ്ഞു.

വെബ്, ന്യൂസ് പോർട്ടലുകൾക്കു നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നു എന്ന ആരോപണത്തെയും മന്ത്രി തള്ളി. “അത്തരം നീക്കങ്ങളൊന്നും  സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഓൺലൈൻ മാധ്യമങ്ങളിലെ അപകീർത്തിപരമായ ഉള്ളടക്കത്തെ ഓരോന്നും പ്രത്യേകം കേസുകളായി പരിഗണിച്ച് നടപടിയെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്, ” മന്ത്രി വിശദമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മോഹൻലാലിൻറെ  തമിഴ് ചിത്രം കാപ്പാന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി 

responsible tourism, Kerala, minister, Kadakampally 

ഹര്‍ത്താലിനെ പൂർണ്ണമായി തള്ളി ടൂറിസം, വ്യാപാര മേഖലകൾ