ഒരു പ്രധാനമന്ത്രിയും കേരളത്തെ ഇങ്ങനെ അപമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല 

തിരുവനന്തപുരം: കേരളത്തിന്റെ കാതലായ ആവശ്യം ഉന്നയിക്കുന്നതിനെത്തിയ സര്‍വ്വകക്ഷി സംഘത്തിന് മുന്നില്‍ രാഷ്ട്രീയം കളിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ സംസ്ഥാനത്തെ അപമാനിച്ചിട്ടില്ല.  കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാനെത്തിയത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പിയുടെ പ്രതിനിധി ഉള്‍പ്പടെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയാണ്. അദ്ദേഹം കൂടി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിസഭയ്ക്ക് മുന്നിലേക്കാണ് പരാതിയുമായി സര്‍വ്വകക്ഷി സംഘമെത്തിയത്.

ആ നിലയ്ക്ക് മന്ത്രിയായ കണ്ണന്താനത്തെ സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതെങ്ങനെ? കേരളത്തില്‍ നിന്ന് സംഘമെത്തുമ്പോള്‍ മറുപടിക്കായി കണ്ണന്താനത്തെ വിളിക്കേണ്ടിയിരുന്നത് പ്രധാനമന്ത്രിയായിരുന്നു. അതിന് പകരം സര്‍വ്വ കക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി കണ്ണന്താനവുമായി ചര്‍ച്ച നടത്തിയതും സര്‍വ്വ കക്ഷി സംഘത്തിന് നല്‍കാത്ത ഉറപ്പുകള്‍ നല്‍കിയതും കണ്ണന്താനം അത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചതും തരംതാണ രാഷ്ട്രീയക്കളിയായിപ്പോയി.

ഒരു പ്രധാന മന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല ഇതൊന്നും. റേഷന്‍ വിഹിതം ഉള്‍പ്പടെ കേരളത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളോടെല്ലാം മുഖം തിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

മിഡ്‌നൈറ്റ് റണ്‍ രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ 

BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 

ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ടെലിഫോണി സേവനം കേരളത്തിൽ