in ,

ചോദ്യപേപ്പർ ചോർച്ച: പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ ( CBSE ) തീരുമാനിച്ചു. എച്ച് ആർ ഡി സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25-ന് തന്നെ നടക്കുമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന സിബിഎസ്ഇ ഉത്തരവ് ഉടൻ തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ചോദ്യപേപ്പർ ചോർന്നതായുള്ള ആരോപണത്തെ തുടർന്ന് പരീക്ഷ റദ്ദാക്കിയെങ്കിലും ഉത്തരക്കടലാസ് വിശകലനം ചെയ്തതിൽ കുഴപ്പങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സിബിഎസ്ഇ അധികൃതർ വിശദമാക്കി.

ഉത്തരക്കടലാസുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു.

ഉത്തരക്കടലാസ് പരിശോധനയില്‍ കൃത്രിമം നടന്നതായുള്ള സൂചനകള്‍ ലഭിച്ചില്ലെന്നും അതിനാൽ പുനഃപരീക്ഷ നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലു പേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി അതൃപ്തി അറിയിച്ച പ്രധാനമന്ത്രി പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധങ്ങൾ ഇപ്പോഴും തുടരുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

College Principal , poster, Chief minister, Pinarayi, P.V. Pushpaja , education minister, kerala assembly, ramesh chennithala, Principal , SFI, poster

കോളേജ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ആന അലറലോടലറൽ! ആര് കേൾക്കാൻ!