in , ,

മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് എൻഒസി നിർബന്ധം: റവന്യൂമന്ത്രി

ഇടുക്കി: മൂന്നാർ വിഷയം സഭയിൽ ഒച്ചപ്പാടുകൾക്ക് ഇടയാക്കി. മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് വില്ലേജ് ഓഫീസറുടെ എൻഒസി ( NOC  ) നിർബന്ധമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

കർഷക താല്പര്യം സംരക്ഷിക്കുവാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവ് പിൻവലിക്കാനാകില്ലെന്നും റവന്യൂമന്ത്രി അറിയിച്ചു. ഉത്തരവ് താഴേയ്ക്ക് എത്തിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിർമ്മാണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, റവന്യൂമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ എം മാണി രംഗത്തെത്തി. വീട് വയ്ക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തെ സർക്കാർ നിഷേധിക്കുന്നതായി കെ എം മാണി കുറ്റപ്പെടുത്തി.

മാണിയെ പിന്തുണച്ച് ദേവികുളം എം എൽ എ തന്റെ നയം വ്യക്തമാക്കി. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് സിപിഎം എംഎൽഎ അഭിപ്രായപ്പെട്ടു.

ഈവന്റ് മാനേജ്‌മെന്റിൽ ഐഎഎസ് എടുത്ത ചില ഉദ്യോഗസ്ഥർ പ്രശ്നങ്ങളുണ്ടാക്കുന്നതായി എസ് രാജേന്ദ്രൻ ആരോപിച്ചു.

അതിനിടെ ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. ഭൂപ്രശ്നങ്ങൾ ഉയർത്തിയാണ് യുഡിഎഫ് ഹർത്താൽ ആചരിക്കുന്നത്.

മൂന്നാറിലെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി നല്‍കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്ക് നല്‍കി കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എച്ച്. കുര്യനാണ് ഉത്തരവിട്ടത്.

മെയ് 26-നാണ് മൂന്നാര്‍ മേഖലയിലെ കണ്ണന്‍ ദേവന്‍ ഹില്‍സ്,  പള്ളിവാസല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, ആനവിരട്ടി, ബൈസണ്‍വാലി എന്നീ എട്ടു വില്ലേജുകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള എന്‍ഒസി അധികാരം വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

ഉത്തരവ് ഈ രീതിയില്‍ നടപ്പാക്കിയാല്‍ എന്‍ഒസിയുടെ മറവില്‍ വന്‍ ക്രമക്കേടുകള്‍ നടക്കുമെന്ന് റവന്യൂ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ റവന്യൂ മന്ത്രിയ്ക്ക് നല്‍കിയ നിയമോപദേശത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

fake WhatsApp message , interview, job, youth, gulf, petroleum company, 

ജോലിയുടെ പേരിൽ ഉദ്യോഗാർത്ഥികളെ വിഡ്‌ഢികളാക്കി വ്യാജ സന്ദേശം

Kanjikode , UDF MPS, protest, Rail Bhavan, Delhi, AK Antony, 

പാലക്കാട് കോച്ച്‌ ഫാക്ടറിക്കായി ഡൽഹിയിൽ യുഡിഎഫ് എംപിമാരുടെ ധര്‍ണ