Nokia 1, Android Go ,Smartphone, Launched, India, Price, Rs. 5499 , lightweight versions ,polycarbonate exchangeable covers
in ,

നോക്കിയ 1 ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 5499 രൂപ

എക്കാലത്തെയും ജനപ്രിയ മൊബൈൽ ബ്രാൻഡായ നോക്കിയ ( Nokia ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആൻഡ്രോയിഡിന്റെ 8.1 ഓറിയോ (ഗോ പതിപ്പ്) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ കമ്പനി പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട് ഫോണായ നോക്കിയ 1 ആണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തിയത്.

ഈ വർഷം ഫെബ്രുവരിയിൽ ബാഴ്‌സിലോണയിൽ വച്ച് നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ കമ്പനി തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ നോക്കിയ 1 – നെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ആൻഡ്രോയിഡ് ഓറിയോ അധിഷ്ഠിതമായി ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഹാൻഡ് സെറ്റാണ് നോക്കിയ 1.

ഇതിൽ രണ്ട് വ്യത്യസ്ത ടോണിലുള്ള പോളികാർബൊണേറ്റ് എക്സ്ചെയിൻഞ്ചബിൾ കവറുകൾ ലഭ്യമാണ്. ഇവ ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മാറ്റി മാറ്റി ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത.

5499 രൂപയാണ് നോക്കിയ 1 – ന്റെ ഇന്ത്യൻ വിപണി വില. ഇന്ത്യയിൽ ഉടനീളമുള്ള മൊബൈൽ സ്റ്റോറുകളിൽ നോക്കിയ 1 ലഭ്യമാണ്. ഡാർക്ക് ബ്ലൂവിലും ഊഷ്മളത നിറഞ്ഞു നിൽക്കുന്ന ചുവപ്പ് നിറങ്ങളിലുമായിട്ടാണ് ഫോൺ വിപണിയിൽ എത്തുന്നത്.

അതേസമയം, ഫോണിന്റെ എക്സ്പ്രസ് ഓൺ കവറുകളുടെ വില 450 രൂപയാണ്. ഗ്രേ, മഞ്ഞ, നീല, പിങ്ക് എന്നീ നിറങ്ങളിൽ കവറുകൾ ലഭ്യമാണ്. എന്നാൽ ഈ കവറുകൾ അടുത്ത മാസം മുതൽ മാത്രമേ വിപണിയിൽ ലഭ്യമാകൂ.

റെഡ്ബസിലുടെ ആദ്യം ഫോൺ ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. കൂടാതെ ടെലികോം സേവനദാതാക്കളായ റിലൈൻസ് ജിയോ 2,200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു.

ഉപഭോക്താക്കൾക്ക് അവരുടെ നെറ്റ്വർക്കിൽ 60 ജിബി അധിക ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കോടക് 811 സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് 12 മാസത്തെ ആക്സിഡന്റൽ ഡാമേജ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കമ്പനി തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

480×854 പിക്സലോടുകൂടിയ ഫോണിൽ 4.5 ഇഞ്ച് എഫ്ഡബ്ല്യൂവിജിഎ ഐപിഎസ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 1.1GHz ക്വാഡ് കോർ മീഡിയ ടേക് MT6737M പ്രോസസറാണ് നോക്കിയ 1 ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഒരു ജിബി റാമാണ് ഫോണിലുള്ളത്.

എൽഇഡി ഫ്ലാഷോടു കൂടിയ അഞ്ച് മെഗാ പിക്സൽ പിൻക്യാമറയും 2 മെഗാപിക്സൽ മുൻക്യാമറയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എട്ട് ജിബി മെമ്മറിയുള്ള ഫോണിൽ എസ്ഡി കാർഡിന്റെ സഹായത്തോടു കൂടി 128ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്നതാണ്.

9 മണിക്കൂർ വരെ സംസാര സമയവും15 ദിവസം സ്റ്റാൻഡ്ബൈ ടൈമുമുള്ള 2150mAh ബാറ്ററിയുമാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Nokia 1, Android Go ,Smartphone, Launched, India, Price, Rs. 5499 , lightweight versions ,polycarbonate exchangeable covers

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

horror movies , Malayalam films,  Neeli,   Bhargavi Nilayam, Mamta , Althaf Rahman, films, Basheer, Lisa, Veendum Lisa, Ezra,

ഒടുവിലിതാ നീലിയും; മറക്കാനാവുമോ മലയാളിക്ക് ഈ ഹൊറർ ചിത്രങ്ങളെ?

യുഎസ്ടിയുടെ ഇൻഫിനിറ്റി ലാബ്സ് ഇന്നൊവേഷൻ ഗരാഷിനു കൊച്ചിയിൽ തുടക്കമായി