Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board
in ,

ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board). തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലാദ്യമായി ആറ് ദളിതര്‍ ഉൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെ (non-Brahmin priests) നിയമിക്കാന്‍ ശുപാര്‍ശ.

അബ്രാഹ്മണനെ ക്ഷേത്രം ശാന്തിക്കാരനായി നിയമിക്കാന്‍ സാധിക്കില്ലെന്ന വാദം ഒടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞു. അബ്രാഹ്മണരെ ശാന്തിമാരായി  നിയമിക്കാൻ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്  ശുപാര്‍ശ ചെയ്തു.

പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക തയ്യാറാക്കുന്നതിനായി പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയിരുന്നു. പരീക്ഷാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനപട്ടിക സമർപ്പിച്ചു.

നിയമനവുമായി ബന്ധപ്പെട്ട് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് ദേവസ്വം കമ്മിഷണര്‍ ഇവരുടെ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ സമർപ്പിച്ചത്.

മെറിറ്റ് പട്ടിക പ്രകാരം മുന്നാക്ക വിഭാഗത്തില്‍ നിന്ന് 26 പേരാണ് ശാന്തി നിയമനത്തിന് യോഗ്യത നേടിയത്. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേർ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇവരിൽ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറു പേരെ ശാന്തിമാരായി നിയമിക്കാൻ ശുപാർശ ചെയ്യുന്നത്.

മാവേലിക്കര, ഹരിപ്പാട്, തിരുവനന്തപുരം, തിരുവല്ല, വൈക്കം, നെയ്യാറ്റിന്‍കര, പറവൂര്‍, കൊല്ലം, കരുനാഗപ്പള്ളി, കോട്ടയം, പുനലൂര്‍, വര്‍ക്കല, തൃക്കാരിയൂര്‍, ആറന്മുള, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ഉള്ളൂര്‍ എന്നിവിടങ്ങളിലേക്കാണ് അബ്രാഹ്മാണരെ നിയമിച്ചിരിക്കുന്നത്.

ശാന്തി തസ്തികയിലേക്കുള്ള നിയമനത്തിന് പുറമെ രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കി. ആന പാപ്പാന്‍ മെറിറ്റ് പട്ടികയിൽ മുന്നാക്ക വിഭാഗത്തില്‍ നിന്നുള്ള മൂന്ന് ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ടു. ദേവസ്വം ബോർഡിലെ നിയമനം മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നടത്തണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് നിയമനം കിട്ടിയ സുധീര്‍ കുമാര്‍ എന്ന ഈഴവ സമുദായംഗമായ കീഴ്ശാന്തിക്ക് ചുമതലയേല്‍ക്കാന്‍ ആദ്യം സാധിച്ചിരുന്നില്ല. എന്നാൽ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ജാതിപ്പഴമയെന്ന വാദം നിലനില്‍ക്കില്ലെന്ന് വിലയിരുത്തിയ ദേവസ്വം ബോര്‍ഡ് സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aadhaar , post office deposits, PPF, KVP,

പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം

യുഎസ്ടി ഗ്ലോബലിന് 4 ബ്രണ്ടന്‍ ഹാള്‍ ഗ്രൂപ്പ് പുരസ്‌കാരങ്ങള്‍