Non-kerala-labourers-fake news-social media-
in ,

വ്യാജ വാർത്ത; അന്യസംസ്ഥാന തൊഴിലാളികൾ ഭീതിയിൽ

കോഴിക്കോട്: അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ (Non-kerala-labourers) ഭീതി വളർത്തുന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ (Kerala Hotel and Restaurant Association) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തെ തുടര്‍ന്ന് കേരളത്തിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ടുണ്ട്.

ഈ സാഹചര്യത്തിൽ ജില്ലയിലെ നൂറു കണക്കിന് ഹോട്ടലുകൾ പ്രതിസന്ധിയിലായി. പല ഹോട്ടലുകളുടെയും പ്രവർത്തനം തടസ്സപ്പെട്ടതായും അതിനാൽ സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണം തടയണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടല്‍ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷന്‍ ടൗൺ പോലീസിന് പരാതി നല്‍കി.

ജില്ലയിലെ 75 ശതമാനം ഹോട്ടലുകളിലെയും തൊഴിലാളികള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപത് ഹോട്ടലുകളില്‍ നിന്നുള്ള ഇരുനൂറിലധികം തൊഴിലാളികൾ മടങ്ങിപ്പോയതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി വ്യക്തമാക്കി.

ജില്ലയിലെ ഒരു ഹോട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യചെയ്‌തതിനെ തുടർന്നാണ് വ്യാജ പ്രചാരണം ശക്തമായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാട്സ്ആപ് ഗ്രൂപ് വഴിയാണ് കേരളത്തിനെതിരെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നത്.

കേരളത്തിനുപുറത്ത് നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചിത്രങ്ങള്‍ സഹിതമുള്ള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, അസം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ കൂടുതലായി പ്രചരിക്കുന്നത്.

മലയാളികള്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്നുണ്ടെന്നും സന്ദേശങ്ങളിൽ ആരോപിക്കുന്നു. വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, ഈയൊരു കാരണത്താല്‍ നിര്‍മ്മാണമേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോയിട്ടില്ലെന്നും സി.ഐ.ടി.യു ജില്ലാസെക്രട്ടറി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kundan Shah, passed away, Hindi film director

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ വിടവാങ്ങി 

Godhra,train burning case, Gujarat HCGodhra,train burning case, Gujarat HC

ഗോധ്ര കൂട്ടക്കൊല: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി