കരീബിയൻ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്‌മെന്റ്: നോർക്കയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികൾ കരീബിയൻ ദ്വീപ് സമൂഹത്തിൽപ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നതായി നോർക്ക റൂട്ട്‌സിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിൽ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു. 

വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സർക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് നോർക്ക റൂട്ട്‌സ്. 

നഴ്‌സുമാർ, ഡോക്ടർമാർ, ടെക്‌നീഷ്യൻമാർ, ഗാർഹിക തൊഴിലാളികൾ എന്നീ മേഖലയിലുള്ളവർക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്.

സുതാര്യമായ ഓൺലൈൻ സംവിധാനത്തിലൂടെയാണ് നോർക്ക റൂട്ട്‌സ് നിയമനങ്ങൾ നടത്തുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്ഷീര കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാന്‍ കേരള ഫീഡ്സ് – എസ് ബി ഐ ധാരണ

രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനം അപര്യാപ്തം: മനുഷ്യാവകാശ കമ്മീഷൻ പഠനം