North, South Korea , meeting, high-level talks, May 16, relax, border, Korean War , peace, historic summit, North Korea, South Korea, annouce, end, declared, officially, 68 years, 
in ,

ലോകശാന്തിയ്ക്ക് മുതൽക്കൂട്ട്; തെക്ക്-വടക്ക് കൊറിയകൾ തമ്മിൽ നാളെ ഉന്നതതല ചർച്ച

പാൻ മുൻ ജോം: കൊറിയൻ ഉപഭൂഖണ്ഡ മേഖലയുടെ സമ്പൂർണ ആണവായുധ നിരായുധീകരണം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് അനുകൂല നടപടികളുമായി ഉത്തര- ദക്ഷിണ കൊറിയകൾ. ഉത്തര-ദക്ഷിണ കൊറിയ ( North, South Korea ) ഉന്നതതല യോഗം നാളെ നടക്കും.

വടക്കൻ കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നും തെക്കൻ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നുമായി കഴിഞ്ഞ മാസം 27-ന് നടത്തിയ ചരിത്രപ്രധാനമായ കൂടിക്കാഴ്ചയിൽ കൈക്കൊണ്ട സുപ്രധാന നിർദേശങ്ങൾ നടപ്പിലാക്കുന്നതിലേക്കുള്ള ചുവടു വയ്പ്പ് കൂടിയാണ് നാളെ നടക്കാനിരിക്കുന്ന ഉന്നത തല ചർച്ച.

ഇരുകൊറിയകൾക്കും ഇടയിൽ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി നിലനിൽക്കുന്ന അകൽച്ചയ്ക്ക് ഇതോടെ അറുതിയാവുന്നു എന്നത് മാത്രമല്ല തെക്കു കിഴക്കൻ ഏഷ്യൻ മേഖലക്കാകെയുള്ള അണ്വായുധ ഭീഷണിക്കും ശാശ്വതമായ പരിഹാരം കാണാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പാൻ മുൻ ജോമിലെ സമാധാന മന്ദിരത്തിൽ നാളെ നടക്കുന്ന മന്ത്രി തല യോഗത്തിൽ സമാധാനം, ഇരുരാജ്യങ്ങളുടെയും പൊതുവായ അഭിവൃദ്ധി, കൊറിയൻ ഏകീകരണം തുടങ്ങി കഴിഞ്ഞ മാസത്തെ പാൻ മുൻ ജോം പ്രഖ്യാപനം മുന്നോട്ടു വച്ച ലക്ഷ്യങ്ങൾ പ്രായോഗികമാക്കാനുള്ള നടപടികളെപ്പറ്റി ചർച്ച ചെയ്യും.

ആണവായുധ പരീക്ഷണങ്ങൾ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ പ്രഖ്യാപനത്തെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

അടുത്തമാസം നടക്കാനിരിക്കുന്ന ട്രംപ് -കിം കൂടിക്കാഴ്ചക്ക് മുന്നോടിയായി ഈ മാസം അവസാന വാരത്തോടെ ആണവായുധ പരീക്ഷണ കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ജൂൺ 12 ന് സിംഗപ്പൂരിലാണ് ലോകം കാത്തിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച്ച.

ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതുവരെ കിമ്മുമായി ഒരു കൂടിക്കാഴ്ചക്ക് ട്രംപ് സമ്മതം മൂളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ഒരു വർഷക്കാലം മുഴുവൻ കീരിയും പാമ്പും കണക്കെ കടുത്ത ശത്രുതയില്ലായിരുന്നു അമേരിക്കൻ -ഉത്തര കൊറിയൻ ഭരണാധിപന്മാർ.

പരസ്പരമുള്ള അധിക്ഷേപങ്ങളും മറ്റും അതിരു കടന്നപ്പോൾ ഒരു യുദ്ധത്തിനുള്ള സാധ്യത പോലും കണക്കു കൂട്ടിയതുമാണ്. എന്നാൽ ഇപ്പോൾ അന്തരീക്ഷം അപ്പാടെ മാറിമറിഞ്ഞിരിക്കുന്നു.

അസാധ്യമെന്നും അസംഭവ്യമെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയ കാര്യങ്ങളാണ് കൊറിയൻ വിഷയത്തിൽ നടക്കുന്നത്. കൊറിയൻ മേഖലയുടെ മാത്രമല്ല ലോകത്തിനു മുഴുവൻ ആശ്വാസം നൽകുന്ന വാർത്തകളാണ് അവിടെനിന്ന് വന്നുകൊണ്ടിരിക്കുന്നത്.

ബുധനാഴ്ചയിലെ കൂടിക്കാഴ്ചക്ക് റി-സോൻ-ഗ്വോൻ നയിക്കുന്ന 29 അംഗ വടക്കൻ കൊറിയൻ സംഘം ദക്ഷിണ കൊറിയൻ ഏകീകരണ വകുപ്പ് മന്ത്രി വോൻ കിൽ-യുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവുമായി പാൻ മുൻ ജോമിൽ വച്ച് കൂടിക്കാഴ്ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Karnataka election, Siddaramaiah, lost, Chamundeswary, CM, chief minister, congress, BJP, JDS

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

വാഗമണ്‍ സിമി ക്യാമ്പ് കേസ്‌: 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവും പിഴയും