ഫേസ് ബുക്ക് ആർക്കും വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നില്ലെന്ന് സുക്കർബർഗ് 

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ് ബുക്ക് പലർക്കും ചോർത്തിനൽകുന്നു എന്ന വ്യാപകമായ വിമർശനങ്ങൾക്കിടയിൽ നിഷേധക്കുറിപ്പുമായി സുക്കർബർഗ്  വീണ്ടും രംഗത്തെത്തി.

വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലാണ് ഫേസ് ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തങ്ങൾ വിവരങ്ങൾ ചോർത്തി വിൽക്കുന്നു എന്ന ആരോപണം ശക്തിയായി നിഷേധിച്ചത്.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫേസ് ബുക്ക് ആർക്കും ചോർത്തിനൽകുന്നില്ല. മറിച്ചുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. ഏതു തരം പേജുകളാണ് ആളുകളെ ആകർഷിക്കുന്നത്, ഏതു പോസ്റ്റിലാണ് ആളുകൾക്ക് കൂടുതൽ താല്പര്യം എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ അവയെ പല വിഭാഗങ്ങളായി തിരിക്കാറുണ്ട്. അതിൽ  പരസ്യം ചെയ്യാൻ താല്പര്യം കാണിക്കുന്ന കമ്പനികളെ അതിനനുവദിക്കും.

അവരിൽ നിന്ന് പണം ഈടാക്കുകയും ചെയ്യും. എന്നാൽ ഇക്കാര്യത്തിൽ പൂർണ നിയന്ത്രണമാണ് ഉപയോക്താക്കൾക്കുള്ളത്. അവർക്കു ഇഷ്ടമില്ലാത്ത പരസ്യങ്ങൾ ബ്ളോക് ചെയ്യാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്, ഫേസ് ബുക്ക് സ്ഥാപകൻ ലേഖനത്തിൽ വ്യക്തമാക്കുന്നു.

ഡിസംബറിലും ഇത്തരം ഒരു നിഷേധക്കുറിപ്പുമായി ഫേസ് ബുക്ക് രംഗത്തെത്തിയിരുന്നു. വമ്പൻ  ടെക്‌നോളജി കമ്പനികൾക്കും നെറ്റ്ഫ്ലിക്സ, സ്പോട്ടിഫൈ പോലെ വലിയ തോതിൽ പ്രചാരമുള്ള അപ്ലിക്കേഷനുകൾക്കും ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാൻ ഫേസ് ബുക്ക് അവസരമൊരുക്കുന്നു എന്ന്  ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങൾ ആർക്കും ഡാറ്റ വിൽക്കുന്നില്ലെന്നും ഉപയോക്താക്കളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തികച്ചും സുരക്ഷിതമാണെന്നുമായിരുന്നു കമ്പനിയുടെ നിലപാട്.

ഫേസ് ബുക്കിന്റെ പ്ലാറ്റ്‌ഫോമിൽ വരുന്ന കണ്ടന്റുകളെപ്പറ്റി ഉപയോക്താക്കൾ ഞങ്ങളുമായി നിരന്തരം സംവദിക്കുന്നുണ്ട്. താൽപ്പര്യമില്ലാത്ത കണ്ടന്റുകൾ അവർക്കു നൽകാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അത്തരം കണ്ടന്റുകളിൽ പരസ്യങ്ങൾ നൽകാൻ കമ്പനികൾക്കും താല്പര്യമില്ല.

മോശം കണ്ടന്റുകൾ കാണേണ്ടി വരുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ പരിമിതിയാണ്, റിവ്യൂ ചെയ്യുന്ന വ്യക്തികളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെയും പരിമിതി. അല്ലാതെ  അത് അവഗണിക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം കമ്പനിക്ക് ലഭിക്കുന്നതുകൊണ്ടല്ല. പരിമിതികൾ പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട നിലയിലാകാനുള്ള   നിരന്തര പരിശ്രമത്തിലാണ് ഞങ്ങൾ – ലേഖനത്തിൽ പറയുന്നു.

പരസ്യക്കാർക്കു വേണ്ടിയല്ല വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതെന്നും  ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് തന്നെ ഉപയോക്താവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും സേവനങ്ങൾ മെച്ചപ്പെടുത്താനുമാണെന്നും സുക്കർബർഗ് അവകാശപ്പെടുന്നു.

കടപ്പാട്:  ദ ന്യൂസ് മിനിട്ട് 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഹര്‍ത്താല്‍: റോഡിന് നാശനഷ്ടം വരുത്തിയാല്‍ നടപടി

യു എസ് ടി ഗ്ലോബൽ കൊച്ചിയിൽ യമ്മി എയ്ഡ് ഭക്ഷ്യമേള സംഘടിപ്പിച്ചു