in

സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം

തിരുവനന്തപുരം: കെ വി എം ആശുപത്രിയിലെ ( KVM hospital ) നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ നഴ്സുമാർ ( nurses ) സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം അനുഷ്ഠിച്ചു.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അനുഷ്ഠിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ടാണ് നഴ്സുമാർ ഏകദിന ഉപവാസം അനുഷ്ഠിച്ചത്.

കഴിഞ്ഞ 190 ദിവസമായി തുടരുന്ന ചേർത്തല കെ വി എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ടു അടിയന്തിരമായി ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടാണ് സിബി മുകേഷ് അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്നത്.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് ഉപവാസം സംഘടിപ്പിച്ചത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ഏഴു മണി വരെ ആയിരുന്നു ഉപവാസം.

2013-ലെ മിനിമം വേതനം നടപ്പിലാക്കുക, പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂർ വരെ ഉള്ള ഡ്യൂട്ടി സമയം നിയമപരമായി ക്രമീകരിക്കുക, അശാസ്ത്രീയമായ ട്രെയിനീ സംവിധാനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ചേർത്തല കെ വി എം ആശുപത്രിലെ നഴ്സുമാർ സമരം നടത്തുന്നത്.

സമരം അടിയന്തിരമായി ഒത്തുതീർപ്പാകാത്ത പക്ഷം മാർച്ച് 5 മുതൽ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താൻ ആണ് യു എൻ എ തീരുമാനം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

നിയമസഭാ ​കൈയാങ്കളിക്കേസ്​ പിന്‍വലിച്ചതിനെതിരെ പ്രതിപക്ഷ പ്രതികരണം

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

ഷുഹൈബ്​ വധം:​ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി