nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,
in ,

മിനിമം വേതനം: ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം; നഴ്സുമാർ സമരത്തിലേക്ക്

തിരുവനന്തപുരം: നഴ്സുമാരും ( nurses ) ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനായി ജില്ലാ ലേബർ ഓഫീസർ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്കരണം സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടന്നത്.

മിനിമം വേജസ് നടപ്പിലാക്കിയില്ല എങ്കിൽ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ അറിയിച്ചു. എന്നാൽ സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല എന്ന നിലപാടാണ് മാനേജ്മെന്റുകൾ സ്വീകരിച്ചത്.

ഹൈക്കോടതി തീരുമാനം വന്ന ശേഷം മാത്രമേ പുതുക്കിയ ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കഴിയുകയുള്ളു എന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കി.

അടുത്ത മാസം പുതുക്കിയ ശമ്പളം നൽകിയില്ലെങ്കിൽ തിരുവനന്തപുരം ജില്ലയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നഴ്സുമാർ അറിയിച്ചു.

ഏപ്രിൽ 23-നാണ് നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ആശുപത്രി കിടക്കകളുടെ അടിസ്ഥാനത്തിൽ നഴ്‌സുമാർക്ക് 35,000 രൂപ വരെ ലഭിക്കുന്ന രീതിയിലാണ് വിജ്ഞാപനമിറങ്ങിയത്.

എന്നാൽ ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരുമെന്നും ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനത്തിൽ നിന്ന് സർക്കാർ പിറകോട്ട് പോകില്ലെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മിനിമം വേതനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

അറ്റകുറ്റപ്പണി: ശനി, ഞായര്‍ ദിവസങ്ങളില്‍ തീവണ്ടി സമയത്തില്‍ മാറ്റം

sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം