in ,

നഴ്സുമാരുടെ മിനിമം വേതനം: അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: നഴ്സുമാരുടെ ( nurses ) മിനിമം വേതനം 20,000 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ച വിജ്ഞാപനം ഇറക്കുന്നതിന് സ്റ്റേ. ഉടന്‍ അന്തിമ വിജ്ഞാപനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയെ തുടർന്നാണ് ഹൈക്കോടതിയുടെ സ്റ്റേ. ഈ മാസം 31-ന് വിജ്ഞാപനം ഇറക്കുവാൻ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഈ നടപടിയെ ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹിയറിങ് നടപടികൾ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അടുത്ത ആഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഈ മാസം 31-നകം ശമ്പള പരിഷ്കരണ ഉത്തരവിറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് കൂട്ട അവധിയെടുക്കൽ സമരത്തിൽ നിന്ന് നഴ്സുമാര്‍ പിന്‍വാങ്ങിയത്.

അന്തിമ വിജ്ഞാപനമിറക്കുന്നതിൻറെ ഭാഗമായി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചതോടെയാണ് സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 16 ന് ശമ്പള വര്‍ധനയുടെ കരട് വിജ്ഞാപനം ക ഇറങ്ങിയെങ്കിലും മാനേജ്മെന്‍റുകളുടെ പ്രതിഷേധത്താലും മറ്റ് നിയമ നടപടികളാലും അന്തിമ വിജ്ഞാപനം വൈകുകയായിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

happiest countries , India ,happiness index, ranked ,133rd ,UN,International Day of Happiness,March 20, Pak, Nepal, Bengladesh, The annual World Happiness Report,UN report r,South Asian Association for Regional Cooperation ,SAARCnations,  Afghanistan,

സന്തോഷ സൂചിക; ഇന്ത്യയുടെ സ്ഥാനം പാകിനും, ഭൂട്ടാനും നേപ്പാളിനും പിന്നിൽ

NDA, TDP, quits, no-confidence motion, Modi govt, Telugu Desam Party, AP Reorganisation Act, Naidu,   

മോഡി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ ഭീഷണി; തെലുങ്കുദേശം എന്‍.ഡി.എ. വിട്ടു