in ,

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് ശമ്പള വർദ്ധനവ്

തിരുവന്തപുരം: സ്വകാര്യ ആശുപത്രികളിലെ (private hospitals) നേഴ്സുമാരുടെ (nurses) ശമ്പള വർദ്ധനവിന് (salary hike) മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മിനിമം വേതന സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പള വർദ്ധനവ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ലേബര്‍ കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നേഴ്സുമാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കാനാണ് സമിതി നിര്‍ദ്ദേശിച്ചത്.

ആശുപത്രി മാനേജ്മെന്റുകളുടെ വിയോജിപ്പോടെയാണ് സമിതി അംഗീകാരം നല്‍കിയത്. നേഴ്സുമാരുടെ ശമ്പള വർദ്ധനവിനെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പള വർദ്ധനവിന് തീരുമാനമെടുക്കുകയാണെന്ന് ലേബര്‍ കമ്മീഷണർ മിനിമം വേതന സമിതി യോഗത്തില്‍ വ്യക്തമാക്കി.

ലേബര്‍ കമ്മീഷണർ ഇന്നുതന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന. തുടർന്ന് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കും. യോഗത്തില്‍ പങ്കെടുത്ത ആശുപത്രി മാനേജ്മെന്റുകളുടെ പ്രതിനിധികള്‍ തീരുമാനത്തെ എതിര്‍ത്തെങ്കിലും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലേബര്‍ കമ്മീഷണർ തീരുമാനിക്കുകയായിരുന്നു.

മാനേജ്മെന്റുകള്‍ക്ക് പരാതിയുണ്ടെങ്കില്‍ അഡ്വൈസറി ബോര്‍ഡില്‍ പരാതികള്‍ സമർപ്പിക്കാമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച്‌ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച, 20 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നേഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം 20000 രൂപയാകും. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ കൂടുതല്‍ കിടക്കകളുള്ള വലിയ ആശുപത്രികളില്‍ ഇതിന് ആനുപാതികമായി ശമ്പളം വർദ്ധിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ കോടതിയിൽ റിപ്പോർട്ട്

nature, protection, green career,solve, environmental issues

പ്രകൃതിയെ പരിപാലിക്കാം ഈ തൊഴിലുകളിലൂടെ