in , ,

നഴ്സുമാരുടെ ശമ്പള വർദ്ധന: ചർച്ച പരാജയം; 24 മുതല്‍ തലസ്ഥാനത്തേക്ക് ലോംഗ് മാര്‍ച്ച്‌

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വർദ്ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 മുതല്‍ നഴ്സുമാര്‍ ( nurses ) കൂടുതൽ ശക്തമായ സമരമുഖത്തേയ്ക്ക് പ്രവേശിക്കുന്നു. സമരം നടത്തുന്ന നഴ്‌സുമാരുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

ഇതോടെ മുന്‍ പ്രഖ്യാപന പ്രകാരം ഈ മാസം 24 മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാര്‍ പണിമുടക്കിക്കൊണ്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പ്രഖ്യാപിച്ചു.

സമരത്തിന്റെ ഭാഗമായി ‘വാക്ക് ഫോര്‍ ജസ്റ്റിസ്’ എന്ന പേരിൽ ലോംഗ് മാര്‍ച്ച്‌ തലസ്ഥാനത്തേക്ക് നടത്താനാണ് യുഎന്‍എയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതു പ്രകാരമുള്ള ശമ്പള വര്‍ധന ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ജാസ്മിന്‍ഷാ വ്യക്തമാക്കി.

ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ നിന്ന് 24 മുതല്‍ പദയാത്രയായി നഴ്‌സുമാര്‍ തലസ്ഥാനത്തേക്ക് നീങ്ങും. കഴിഞ്ഞ വര്‍ഷം നടത്തിയതിനേക്കാൾ ശക്തമായ സമരവുമായി മുന്നോട്ടു പോകുവാനാണ് യുഎന്‍എയുടെ തീരുമാനം. സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രി മേഖല സ്തംഭിച്ചേക്കുമെന്നാണ് സൂചന.

ഇത്രയും ദിവസം തലസ്ഥാനത്ത് സമാധാനപരമായി സമരം നടത്തിയിട്ടും ചേര്‍ത്തല ആശുപത്രി വിഷയമോ നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണ പ്രശ്‌നമോ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യുഎന്‍എ ആരോപിച്ചു. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും യുഎന്‍എ ആവശ്യപ്പെട്ടു.

മിനിമം വേജ് ഉപേദശക സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്നാണ് യുഎന്‍എയുടെ ആരോപണം. തീരുമാനമെടുക്കാന്‍ 10 ദിവസം കൂടി വേണമെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാരിന് മുമ്പാകെ തടസ്സങ്ങളില്ലെന്നും യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ അഭിപ്രായപ്പെട്ടു.

ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം യൂണിയന്‍ പ്രതിനിധികളുടേയും ഇതിനായി രൂപീകരിച്ച സമിതിയുടേയും റിപ്പോര്‍ട്ടുകൾ അടുത്തിടെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയാണ് ഇനി തീരുമാനം കൈക്കൊള്ളേണ്ടത്.

ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ നഴ്സുമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. അനിശ്ചിതകല പണിമുടക്ക് തുടങ്ങുന്ന ഏപ്രില്‍ 24-ന് തന്നെയാണ് കെവിഎമ്മില്‍ നിന്ന് ലോങ് മാര്‍ച്ച് ആരംഭിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

London, gorilla, boy , zoo, video, viral, human being, cruelty, saved, calm, visitors,

മനുഷ്യരോളം ക്രൂരരല്ല മൃഗങ്ങൾ; തെളിവുമായി ഇതാ ഒരു ഗൊറില്ല സംഭവം കൂടി

http://blivenews.com/?s=hartal , WhatsApp hartal, five, arrest, RSS, police, custody, investigation, admin, social media, Kathua, violence, 

വാട്ട്സ് ആപ്പ് ഹര്‍ത്താൽ: അറസ്റ്റിലായ അഞ്ചു പേര്‍ ആര്‍എസ്എസുകാരെന്ന് സൂചന