in ,

നഴ്സുമാരുടെ സമരം: ഇന്ന് നടന്ന ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ ആഹ്വാനം ചെയ്തിരിക്കുന്ന അനിശ്ചിതകാല അവധിയെടുക്കല്‍ സമരം ( Nurses strike ) ഒത്തുതീര്‍പ്പാക്കാനായി  സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പരാജയപ്പെട്ടത്. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന്  ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്സുമാര്‍ ആറിന് ആരംഭിക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യു.എന്‍.എ) ഇന്നലെ അറിയിച്ചിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരമുള്ള 20,000 രൂപ ശമ്പളം നല്‍കുന്ന ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലിയില്‍ പ്രവേശിക്കുമെന്ന് യു.എന്‍.എ വ്യക്തമാക്കി.

സമരം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ചാണ് നഴ്സുമാര്‍ വീണ്ടും സമരത്തിനിറങ്ങുന്നത്. സമരം വിലക്കിയതിനെ തുടർന്നാണ് അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാൻ നഴ്സുമാർ തീരുമാനിച്ചത്.

സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 62,000-ത്തോളം നഴ്സുമാരാണ് അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാനൊരുങ്ങുന്നത്.

നഴ്സുമാരുടെ നീണ്ടകാലത്തെ സമരത്തെ തുടർന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10-ന് നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്മെന്റും സർക്കാർ ഉത്തരവ് നടപ്പാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ

Urjakiran ,Energy Conservation Awareness Programme ,Cissa, Sunday,  Centre for Innovation in Science and Social Action,Energy Management Centre,EMC, Venganoor Panchayat,Organic farmers Council,  organise ,energy conservation ,awareness programme,March 4 ,

ഊർജ്ജകിരൺ 2017-18: നാളെ ബോധവൽക്കരണ പരിപാടി