obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol
in , ,

എന്തൊക്കെ ചെയ്തിട്ടും അമിതവണ്ണം കുറയുന്നില്ല; കാരണമെന്ത്?

‘എന്തൊക്കെ ചെയ്‌തിട്ടും ഈ പൊണ്ണത്തടി കുറയുന്നില്ലല്ലോയെന്ന്’ പൊതുവേ കേൾക്കുന്ന ഒരു പരാതിയാണ്. അമിതവണ്ണം മൂലം നമ്മിൽ പലരും നേരിടേണ്ടി വരുന്ന മാനസിക ശരീരിക ബുദ്ധിമുട്ടുകൾ വളരെ ഏറെയാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ശാരീരിക പ്രശ്നമായ അമിതവണ്ണം ( obesity ) മൂലം കുട്ടികളും മുതിർന്നവരും പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മനസും ശരീരവും വളരെ പ്രധാനമാണ്. അതുകൊണ്ടു നല്ല ഒരു ജീവിതം നയിക്കുന്നതിന് അമിതവണ്ണം തടസ്സമാണ് സൃഷ്‌ടിക്കുന്നത്‌. ഇന്നത്തെ തിരക്കുപിടിച്ച ജീവിതം, അശാസ്ത്രീയമായ ഭക്ഷണശൈലി, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവയെല്ലാം അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ഫലപ്രദമായ ഒരു രീതി കണ്ടെത്താൻ നമ്മിൽ പലർക്കും ഇതുവരെ സാധിച്ചിട്ടില്ല. നമുക്ക് മുന്നിലെ മിഥ്യാധാരണകൾ മാറ്റി അമിതവണ്ണത്തെ എങ്ങനെ നേരിടാം എന്ന് നോക്കാം.

ഭക്ഷണശൈലിയിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ

obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ ചെയ്തുതീർക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഏതുകാര്യത്തിലും ഉടൻ ഫലം ലഭിക്കണമെന്ന് അല്പം വാശിയുള്ളവരാണ് നമ്മളിൽ പലരും. ഉദാഹരണത്തിന് തടി കുറയ്ക്കാൻ ആലോചിച്ചാൽ അടുത്ത നിമിഷം മുതൽ അതികഠിനമായ ആഹാര നിയന്ത്രണത്തിലേക്കാണ് നമ്മിൽ പലരും എത്തിച്ചേരുക. കാരണം എത്രയും വേഗം മെലിഞ്ഞു സുന്ദരീ-സുന്ദരന്മാരാകാനുള്ള തിടുക്കം തന്നെയാണ് അതിന്റെ പ്രധാന കാരണം.

പക്ഷെ ഒടുവിൽ കഠിനമായ ഭക്ഷണ നിയന്ത്രണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ പലർക്കും പാതിവഴിയിൽ തങ്ങളുടെ സ്വപ്നവും ദൗത്യവും ഉപേക്ഷിക്കേണ്ടി വരുന്നു. ഇനി മറ്റു ചിലർ അതികഠിനമായ ഭക്ഷണ നിയന്ത്രണം നടപ്പിൽ വരുത്തിയ ശേഷം ആഴ്ച്ചയിൽ ഒരു ദിവസം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ അമിതമായി കഴിക്കും. ഇതും വളരെ തെറ്റായ ഒരു പ്രവണതയാണ്. ഈ ശീലം നമ്മെ ഒരിക്കലും ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്തിക്കുകയില്ല.

എന്നാൽ അല്പം ക്ഷമയോടുകൂടി സാവകാശം പരിശ്രമിച്ചാൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ നമ്മുടെ പൊണ്ണത്തടി കുറച്ചു കൊണ്ടു വരാൻ സാധിക്കും. ഇഷ്ടമുള്ള ഭക്ഷണം പൂർണ്ണമായി ഉപേക്ഷിച്ചുകൊണ്ട് തടികുറയ്ക്കേണ്ടതില്ല. അതിനുപകരം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് സാവകാശം കുറച്ചുകൊണ്ട് വന്ന് നമ്മുടെ ശരീരഭാരത്തിൽ ഗണ്യമായി കുറവ് വരുത്താം.

പിന്നീട് വളരെയേറെ കലോറിയുള്ള ഭക്ഷണങ്ങളുടെ സ്ഥാനത്ത് കലോറി കുറഞ്ഞ സാലഡ്, സൂപ്പ് പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രഭാത ഭക്ഷണം നന്നായി കഴിച്ചുകൊണ്ട് അത്താഴത്തിന്റെ അളവ് പതിയെ പതിയെ കുറയ്ക്കാവുന്നതാണ്. ഇങ്ങനെ ഘട്ടം ഘട്ടമായി നമുക്ക് ഭക്ഷണം നിയന്ത്രിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്ഷണ നിയന്ത്രണത്തോടുള്ള മടുപ്പും ഒഴിവാക്കാം.

വ്യായാമത്തിൽ വരുത്തുന്ന പൊതുവായ തെറ്റുകൾ

obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യത്തിന് ഗുണകരമായ നിരവധി ഫലങ്ങൾ ലഭിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ വ്യായാമത്തിന്റെ ശാസ്ത്രീയ വശമറിഞ്ഞു ചെയ്താൽ മാത്രമേ അതിന്റെ ഗുണം ലഭിക്കുകയുള്ളു. എന്ത് ഉദ്ദേശം മുൻനിർത്തിയാണോ ചെയ്യുന്നത് അതിന് വേണ്ട വ്യായാമ മുറകൾ വേണം ചെയ്യേണ്ടത്. ഇത് ചെയ്യാത്ത പക്ഷം നാം ചെയ്യുന്ന വ്യായാമത്തിന് ശരിയായ ഫലം ലഭിക്കില്ല.

പ്രതിരോധ പരിശീലനം ഉൾപ്പെടുത്തി ചെയ്യുന്നതിലൂടെ വ്യായാമത്തിന് ശേഷവും 38 മണിക്കൂർ വരെ നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ ഇല്ലാതാക്കുവാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കാരണം വലിയ പേശികൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്. അതിനാൽ കൂടുതൽ കൊഴുപ്പ് ഇത്തരം വ്യായാമത്തിലൂടെ ഉപയോഗിക്കപ്പെടുന്നു.

ഉറക്കത്തിന്റെയും മാ നസികാരോഗ്യത്തിന്റെയും പ്രാധാന്യം

obesity,  can't lose weight, reasons, remedy, exercise, food control, weight loss, food, health reasons, factors, fast food, weight gain, Common mistakes, diet,sleep, stress, Cortisol

ഉറക്കം നമ്മുടെ ശരീരത്തിന് വളരെ അനിവാര്യമായ ഒന്നാണ്. ഉറക്കമില്ലായ്‌മ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുക. നല്ലപോലെ ഉറങ്ങാതെ ഒരു യന്ത്രംപോലെ വ്യായാമം ചെയ്‌തിട്ടോ ഭക്ഷണം നിയന്ത്രിച്ചിട്ടോ കാര്യമില്ല. ഉറക്കമില്ലായ്‌മ നമുക്ക് ക്ഷീണമുണ്ടാക്കുക മാത്രമല്ല നമ്മൾ അറിയാതെ തന്നെ കലോറി അധികമുള്ള ഭക്ഷണം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

ക്ഷീണം ശരീരത്തെ പ്രതികൂലമായി ബാധിക്കുമ്പോൾ ജിമ്മിൽ പോകുന്നതും വ്യായാമങ്ങൾ ചെയ്യുന്നതും നമ്മൾ പതിയെ ഒഴിവാക്കാൻ ശ്രമിക്കും. ഇത് പൊണ്ണത്തടി കുറയുന്നതിന് പകരം കൂടുവാൻ കാരണമാകുന്നു. മാനസ്സിക പിരിമുറുക്കം മൂലം ഉറങ്ങാൻ സാധിക്കാതെ വരുമ്പോൾ ശരീരത്തിൽ കോർട്ടിസോളിൻറെ അളവ് വർദ്ധിക്കുന്നു.

അമിതമായ പിരിമുറുക്കത്തെ തുടർന്ന് നമ്മുടെ ശരീരത്തിലെ അഡ്രിനാൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് കോർട്ടിസോൾ. സാധാരണ അളവിൽ നിന്ന് കോർട്ടിസോൾ ഉയരുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്റെ നിയന്ത്രണം വർദ്ധിക്കുന്നു. ഇതുമൂലം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിലൂടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നു. ഇതും പൊണ്ണത്തടിക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഇക്കാരണങ്ങളെല്ലാം ഓർത്തു കൊണ്ട് അമിതവണ്ണം കുറയ്ക്കുവാനുള്ള പ്രായോഗിക നടപടികളിലേക്ക് കടന്നാൽ ഏതൊരാൾക്കും ആരോഗ്യമുള്ള ശരീരവും മനസ്സും സ്വന്തമാക്കാവുന്നതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Indian Bin Laden, arrested, terrorist, Qureshi, NIA, most wanted Terrorist, encounter, blasts, terrorism, SIMI, Vagamon, Kerala, India', serial blasts , Gujarat , 2008,  56 people , killed, Delhi Police , Monday,Abdul Subhan Qureshi,  software engineer, Ghazipur , police, Republic Day celebrations ,

ഇന്ത്യൻ ബിന്‍ ലാദനെന്ന കൊടുംഭീകരനെ ഡല്‍ഹി പോലീസ് പിടികൂടി

Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,

ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി