Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,
in , ,

അമിതവണ്ണം കുറയ്ക്കൽ; നിങ്ങളുടെ പരിശ്രമം പങ്കാളിയെ സ്വാധീനിക്കുന്നതെങ്ങനെ?

ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും അമിതവണ്ണം ( obesity ) ഒരു വലിയ പ്രശ്‌നം തന്നെയാണ്. അമിതവണ്ണം അനാരോഗ്യത്തിന്റെയും ആത്മവിശ്വാസക്കുറവിന്റെയും പ്രതീകമാണ്. ഇന്ന് അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അശാസ്ത്രീയമായ ഭക്ഷണക്രമവും വ്യായാമക്കുറവുമാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.

ശരിയായ രീതിയിലുള്ള ഭക്ഷണശൈലിയും വ്യായാമവുമാണ് ഇതിനുള്ള മികച്ച പ്രതിവിധികളെങ്കിലും മടിയും സമയമില്ലായ്മയും അമിതവണ്ണം കുറയ്ക്കുവാനുള്ള പ്രയത്‌നത്തിന് വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. എന്നാൽ പുതിയ പഠനഫലം പ്രതീക്ഷയ്ക്ക് വക നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ സ്വയം സഹായിക്കുക മാത്രമല്ല പകരം മറ്റുള്ളവരെക്കൂടി ഈ ഉദ്യമത്തിനായി പ്രേരിപ്പിക്കുന്നു എന്നാണ് ‘ഒബിസിറ്റി’ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ പങ്കാളികളുടെ ഭാരവും കുറയുന്നതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പങ്കാളികൾ സജീവമായി നിങ്ങളുടെ ദൗത്യത്തിൽ പങ്കെടുക്കാറില്ലെങ്കിൽപ്പോലും അവരുടെ ഭാരം കുറയുന്നു. അതായത് ദമ്പതിമാരുടെ ഭാരം കുറയുന്ന പ്രക്രിയ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

130 ദമ്പതിമാർക്കിടയിൽ ആറ് മാസം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആറ് മാസത്തിൽ ഒരു പ്രവർത്തനത്തിലും പങ്കെടുക്കാത്ത പങ്കാളികളുടെ തുടക്കത്തിലുളള ശരീര ഭാരത്തിന്റെ മൂന്ന് ശതമാനം പിന്നീട് കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. ശരീരഭാരം മൂന്ന് ശതമാനം കുറഞ്ഞത് ആരോഗ്യത്തിന് വളരെ ഗുണകരമായി കണക്കാക്കാമെന്ന് വിദഗ്ദ്ധർ അറിയിച്ചു.

‘ഒരാൾ തങ്ങളുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുമ്പോൾ അവരുടെ ചുറ്റുമുള്ള ആളുകളിലും ആ മാറ്റം പ്രതിഫലിക്കുന്നു’ എന്ന് അമേരിക്കയിലെ കണക്റ്റികട്ട് യൂണിവേഴ്സിറ്റിയിലെ ആമി ഗോറിൻ അഭിപ്രായപ്പെട്ടു. അതുപോലെ, വ്യക്തികൾ ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അവരുടെ പങ്കാളികളും അതിനായി പോരാടും.

എങ്ങനെയൊക്കെ ആഹാരത്തിലും, വ്യായാമത്തിലും മാറ്റങ്ങൾ വരുത്തുന്നോ അത് ഒപ്പമുള്ളവരിലും പോസിറ്റീവായോ നെഗറ്റീവായോ ബാധിക്കുന്നു എന്ന് ഗോറിൻ പറയുന്നു. ഒരു ദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമമോ മറ്റ് ശാരീരിക പ്രവർത്തനങ്ങളോ ചെയ്യുന്നത് ശരീരഭാരം കുറയുന്നതിന് വളരെ അഭികാമ്യമാണ്.

Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,

വ്യായാമത്തിന് പുറമെ പ്രകൃതിദത്തമായ രീതിയിൽ ഭാരം കുറയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം

1. ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കരുത്

ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക എന്നല്ല. വാസ്തവത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നില്ലെങ്കിൽ, ശരീരഭാരം കുറയ്ക്കാൻ കഴിയാതെ വരികയും ആവശ്യമായ കലോറിയുടെ അഭാവത്തിൽ കൂടുതൽ ഭക്ഷണം കഴിക്കേണ്ടി വരികയും ചെയ്യും.

2 . നാരുള്ള ഭക്ഷണപദാർത്ഥം കൂടുതലായി ഭക്ഷിക്കുക

നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ നാരുകളുള്ള ഭക്ഷണപദാർത്ഥങ്ങളുടെ അളവ് വളരെയധികം വർദ്ധിപ്പിക്കണം. പഴവർഗ്ഗങ്ങളും ഇലക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. നാരുള്ള ഭക്ഷണം ദഹിക്കുവാൻ സമയമെടുക്കുന്നതിനോടൊപ്പം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

3 . ധാരാളം പഴവർഗ്ഗങ്ങൾ കഴിക്കുക

ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയിഡുകൾ ശരീരഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു. ഇവയ്ക്ക് പുറമെ നെല്ലിക്ക, കാരറ്റ്, ബീറ്റ്‌റൂട്ട്, ഓറഞ്ച് എന്നീ ഫലങ്ങൾ ജ്യൂസാക്കി കുടിക്കുന്നതും ഗുണകരമാണ്.

4 . പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക

ശരീരഭാരം കുറയുന്നത് നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിട്ടല്ല. മറിച്ച് നിങ്ങൾ എങ്ങനെയാണ് ഒരു ദിവസത്തെ കലോറി സന്തുലിതപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഒരു ദിവസത്തെ ഊർജ്ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. അതിനാൽ ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. കൂടാതെ പ്രഭാതഭക്ഷണത്തിൽ ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.

കടപ്പാട്: എൻഡിടിവി.കോം

Obesity , efforts, partner, influence,  Fit ,interlinked, exercise, Natural, Researchers , commits , losing weight, chances,  study ,published, journal , effort ,helping ,commits to losing weight, chances , couples ,lose weight,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’