Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 
in , , ,

ഗർഭധാരണ വേളയിലെ പൊണ്ണത്തടി; പുതിയ വെളിപ്പെടുത്തലുമായി പഠനഫലം

അമ്മയുടെ ശരീര ഭാരവും കുഞ്ഞിന്റെ ആരോഗ്യവും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് പുതിയ പഠന ഫലം. ഗർഭധാരണ സമയത്തെ ( pregnancy ) പൊണ്ണത്തടി കുഞ്ഞിന്റെ ആരോഗ്യത്തിനു ഹാനികരമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ഹെലിയോൺ ആരോഗ്യ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പുള്ളത്. പൊണ്ണത്തടിയുള്ളവർ ഗർഭം ധരിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശരീര ഭാരം കൂടിയ സ്ത്രീകൾ നന്നേ ചെറുതോ വളരെ വലുതോ ആയ കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യതയിലേക്കാണ് വിദഗ്ദ്ധർ വിരൽ ചൂണ്ടുന്നത്.

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ മുൻനിർത്തി തൂക്കം കുറക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ അമ്മമാരാകാനായി തയ്യാറെടുക്കുന്നവർ നടത്തണമെന്നും ഗവേഷകർ വ്യക്തമാക്കി.

Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 

ഏറ്റവും സുരക്ഷിതമായ രീതിയിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ അനുയോജ്യമായ ശരീര ഭാരത്തെക്കുറിച്ച് സ്ത്രീകളിൽ ബോധവൽക്കണം നടത്തുകയാണ് പഠനത്തിന്റെ ലക്ഷ്യം. ഒപ്പം ആരോഗ്യപ്രവർത്തകർക്ക് ഇത് സംബന്ധമായ അറിവുകൾ പകരാനും ഗവേഷകർ ശ്രദ്ധിക്കുന്നു.

ശരീരഭാരം അനുയോജ്യമായ അളവിൽ നിലനിർത്താൻ സഹായകരമായ ഒരു ഓൺലൈൻ കാൽക്കുലേറ്ററിന് രൂപം കൊടുക്കാനും അവർ ശ്രദ്ധിച്ചിട്ടുണ്ട്. ശരീര ഭാരം സാധാരണയിലും കുറഞ്ഞ അമ്മമാർ ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്കും ശരീര ഭാരം ഏറെ കൂടിയവർ ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങൾക്കും ജന്മം നൽകാൻ ഇടയുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഭാരക്കുറവുള്ള കുഞ്ഞുങ്ങൾ അറിയപ്പെടുന്നത് എസ് ജി എ (small for gestational age ) കുഞ്ഞുങ്ങൾ എന്നാണ്. അമ്മയെപ്പോലെ പൊണ്ണത്തടിയുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ എൽ ജി എ (large for gestational age) കുഞ്ഞുങ്ങൾ എന്നും.

എസ് ജി എ, എൽ ജി എ കുഞ്ഞുങ്ങൾ ജന്മനാ രോഗഭീഷണി നേരിടുന്നതായി ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം കുഞ്ഞുങ്ങൾക്ക് ഹൃദയാഘാതം, ഉയർന്ന രക്ത സമ്മർദ്ദം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിലുണ്ട്.

obesity-pregnancy-healthy-diet-blivenews.com

പതിനാറര വർഷക്കാലം നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. 52,092 ഗർഭിണികളെ ഗവേഷകർ നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്. ഗർഭ ധാരണത്തിനു മുൻപും ശേഷവുമുള്ള ശരീര ഭാരവും മറ്റും കൃത്യമായി പഠനവിധേയമാക്കിയിരുന്നു.

ബി എം ഐ ( body mass index ) 17 ഉള്ളവർ 22 കിലോ തൂക്കം നേടണം എന്നാണ് പഠനം നിർദേശിക്കുന്നത്. ഇത്തരക്കാർക്ക് 12.5 മുതൽ 18 കിലോ വരെയാണ് നിലവിലുള്ള നിർദ്ദേശം.

അതേസമയം ബി എം ഐ 32 ഉള്ളവർ 3.6 കിലോ കൂട്ടണം. നിലവിലെ നിർദ്ദേശപ്രകാരം ഇത് 5 മുതൽ 9 കിലോ വരെയാണ്. ബി എം ഐ 40 ഉള്ള പൊണ്ണത്തടിക്കാരായ സ്ത്രീകൾ 6 കിലോ കുറയ്ക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കലോറി കുറഞ്ഞ സാലഡുകൾ, ജലാംശം കൂടുതലുള്ള പച്ചക്കറികൾ, പെക്ടിൻ ധാരാളമായി അടങ്ങിയ ആപ്പിൾ, കലോറി നന്നേ കുറഞ്ഞതും അതേസമയം ഫൈബർ കൂടുതലുള്ളതുമായ ഓട്സ്, മാംസ്യം ധാരാളമുള്ള മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനാണ് തൂക്കം കുറക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശം.

Obesity , pregnancy ,affect,new Born,health,healthy diet,study, published, journal ,Heliyon,r new-born's health, mothers, women, research, 

Leave a Reply

Your email address will not be published. Required fields are marked *

flex, environment, Kerala, ban, political parties, hospitals, govt offices, additional chief secretary, advertisements, board, pollution, 

പ്രകൃതിക്കും ജീവജാലങ്ങൾക്കും ഭീഷണിയായി ഫ്ലക്സുകൾ; നിരോധന നീക്കവുമായി സർക്കാർ

Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 

കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര