Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,
in ,

ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു

തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ പറ്റി കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ വ്യക്തമാക്കി. ഓഖി സമഗ്ര ദുരിത പാക്കേജ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി അപ്രതീക്ഷിത ദുരന്തമാണെന്നും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

മൂന്ന് ദിവസം മുൻപെങ്കിലും അറിയിപ്പ് കിട്ടേണ്ടതായിരുന്നു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എങ്കിലും ദുരന്ത സമയത്ത് സംസ്ഥാനം കൈക്കൊണ്ട നടപടികളില്‍ വീഴ്ചയുണ്ടായില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

നവംബർ 29-ന് ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും കടലില്‍ പോകുമ്പോള്‍ ജാഗ്രതപാലിക്കണമെന്ന് മാത്രമാണ് സമുദ്ര നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതു സംബന്ധിച്ച് ഇ മെയില്‍ ആയോ ഫാക്‌സ് ആയോ സന്ദേശമൊന്നും സര്‍ക്കാരിന് ലഭിച്ചിരുന്നില്ലെന്നും എന്നാൽ നവംബര്‍ 30-ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറും എന്ന് അറിയിപ്പ് ലഭിച്ചിരുന്നു അന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആ ഘട്ടത്തിലും ചുഴലിക്കാറ്റിനെ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് ഉച്ചയ്ക്ക് 12-ന് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി. ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കും മറ്റും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് രണ്ട് ദിവസം മുന്‍പ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് തരികയും ചുഴലിക്കാറ്റിന്‍റെ ദിശ, പാത എന്നിവയെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും വേണമായിരുന്നു എന്നും എന്നാൽ ഇതൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദുരന്തത്തില്‍ പെട്ട് മരിച്ച കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി.

മത്സ്യത്തൊഴിലാളികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കും. സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കാനും തീരുമാനിച്ചു.

ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി തത്തുല്യമായ തുക നല്‍കും. മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയും നല്‍കാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *

Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

IFFK,delegate passes,distribution, Tagore theatre Delegates, pass, International Film Fest of Kerala ,participating ,IFFK 2017,International Competition +,Registration, Additional Delegate Pass ,start, December,IFFK,facilities,physically challenged, special arrangements ,physically challenged delegates , International Film Festival of Kerala, December 8, ramps, arranged, movie halls,differently abled delegates,enter ,halls,queues,Special parking facilities, provided ,screens, theatres,accommodate ,delegates, IFFK, jury members, films, screen, Marco Muller,Jury Chairman, International Film Festival of Kerala,audience, members, jury, Galilee , Palestinian film-maker, T V Chandran, direction, screen writer, actor,Mary Stephen

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടരുന്നു