ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,
in ,

ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി.

പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്ന് മല്‍സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി.

ഇന്നലെ കണ്ടെത്തിയ 8 മൃതദേഹങ്ങള്‍ ബേപ്പൂരിലും മറ്റൊരു മൃതദേഹം പുതിയാപ്പയിലും എത്തിച്ചു. കാണതായവര്‍ക്കുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ തീരങ്ങളില്‍ തിരച്ചില്‍ തുടരുന്നതായി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ ഉൾപ്പെടെ 17 മൃതദേഹങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. മൃതശരീരങ്ങൾ തിരിച്ചറിയാനായി ഡിഎൻഎ ടെസ്റ്റ് നടത്താനാണ് തീരുമാനം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

iffk, adoor gopalakrishnan, book release,cinema,

അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

Ameer Ul Islam, law student, death sentence,Perumbavoor, guilty, murder case,

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു