Ockhi, dead bodies, found, search, Kerala, CM, fishermen, TN, visited, cyclone, ships, Vaibhav, Kochi Maraine airforcement, sea,
in ,

ഓഖി: ഇന്ന് 3 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; 15 പേരെ രക്ഷിച്ചു

തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടർന്ന് മരണമടഞ്ഞ മൂന്ന് പേരുടെ മൃതദേഹങ്ങൾ (dead bodies) എട്ടാം ദിവസവും  പുറംകടലിൽ നിന്ന് കണ്ടെത്തി. തീരസംരക്ഷണസേനയുടെ വൈഭവ് എന്ന കപ്പലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കൊച്ചി മറൈൻ എയർഫോഴ്സ്മെന്റിന്റെ പരിശോധനയിൽ മറ്റൊരു മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ ഉടൻ തന്നെ ആലപ്പുഴയിൽ എത്തിക്കുമെന്നാണ് സൂചന.

15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്ന് രക്ഷപ്പെടുത്തി. കോഴിക്കോട് ഭാഗത്ത് പുറം കടലിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്ന് നടത്തിയ തിരച്ചിലിൽ  കണ്ടെത്തിയവരെ ഉടൻ തന്നെ കറവത്തിയിൽ എത്തിക്കുമെന്ന് വ്യോമസേനാ അറിയിച്ചു.

അതേസമയം തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കേരളത്തിന്റെ സഹായം തേടി. ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തി.

മൃതദേഹം കണ്ടെത്തിയതായി ഡിസംബര്‍ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 25 അംഗ സംഘമാണ് കേരളത്തിൽ എത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങളുടെ ഡി. എന്‍. എ പരിശോധനാ ഫലം പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കുടുംബാംഗങ്ങള്‍ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കേരളത്തില്‍നിന്നു യാത്ര മുടങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്.

ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റുമാണ് തെരച്ചില്‍ നടത്തുന്നത്. നാവിക സേനയുടെ 10 കപ്പലുകളാണ് ഇപ്പോള്‍ കടലിൽ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers

ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിർബന്ധം