Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,
in ,

ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

കണ്ണൂര്‍: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം (dead body) കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ടെത്തിയ മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍ഗോഡ് തീരത്തു നിന്നും മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു.

ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബേപ്പൂരില്‍ നിന്നും തിരച്ചിലിന് പോയ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഓഖി ദുരന്തത്തെ തുടർന്ന് മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇരുപ്പത്തിയഞ്ചോളം മത്സ്യത്തൊഴിലാളികൾ സഹായം തേടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.

ഒമാൻ, മാലി ഉള്‍പ്പെടെയുളള രാജ്യങ്ങളിൽ ചില മത്സ്യത്തൊഴിലാളികള്‍ എത്തിപ്പെട്ടതായി രക്ഷപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. തുടർന്നാണ് മറ്റുരാജ്യങ്ങളില്‍ അഭയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

ക്രിസ്മസിന് മുമ്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. കൂടാതെ ദുരിതബാധിത പ്രേദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയും സഹായങ്ങൾ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ 34 പേര്‍ സുരക്ഷിതരായി തിരിച്ചെത്തുന്ന വിവരം ഇന്നലെ ഫിഷറീസ് വകുപ്പ് അറിയിച്ചിരുന്നു.
മൂന്ന് ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയവരാണ് തിരിച്ചെത്തുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

2G scam, accused, court, verdict, acquitted, A Raja, spectrum,   CAG, 2G spectrum scam, K Kanimozhi,

2ജി സ്പെക്‌ട്രം: എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

Samsung, launches, world’s biggest curved monitor, India , Rs 150,000 ,Consumer electronics giant , 49-inch ultra-wide curved monitor ,Samsung Shop , leading retail outlets, country,OLED monitor , bezel-free, fluid , fast-paced field of view, company , large screen ,customers, 

ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍ ഇനി ഇന്ത്യയിലും ലഭ്യം