Ockhi, found, 72 fishermen, DNA test , revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,Ockhi, fishermen , protest, Vizhinjam, Poonthura,VS Achuthanandan, CM, Pinarayi, Nirmala Seetharaman, central minister, ministers, Kerala chief minister,Cyclone Ockhi , Sunday, group of fishermen, visited,community ,affected , left, Tourism Minister, Kadakampally Surendran,Cyclone weather forecast, warning, failed, missing fishermen, search operation, Naval ships, IAF aircraft, Cyclone ,Ockhi, fishermen ,missing, government ,Navy, boats, Kerala ,Tamil Nadu
in ,

ഓഖി: തീരദേശസേന ഇന്ന് കണ്ടെത്തിയ 72 പേരിൽ 14 മലയാളികൾ

കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 72 മത്സ്യത്തൊഴിലാളികളെ കൂടി തീരദേശസേന ഇന്ന് കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ് തീരദേശസേന ഇന്ന് കണ്ടെത്തിയത്.

തീരദേശസേന കണ്ടെത്തിയവരില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് ബോട്ടുകളും കേരളത്തില്‍ നിന്നുള്ള ഒരു ബോട്ടുമാണ് ഇന്ന് തീരദേശസേന കണ്ടെത്തിയത്.

ലക്ഷദ്വീപിന് സമീപത്തു നിന്നാണ് ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെ കണ്ടെത്തിയത്. കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ് തീരത്ത് എത്തുകയായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ അറിയിച്ചു.

ബിത്ര ദ്വീപിലുള്ള ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ് ഗാര്‍ഡ് നല്‍കി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ ഇവർ സ്വന്തം ബോട്ടുകളില്‍ നാട്ടിലേക്ക് മടങ്ങും. കാണാതായ മറ്റ് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ തുടരുകയാണ്.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന പത്ത് മൃതദേഹങ്ങള്‍ ആധുനിക ഡി.എന്‍.എ. ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ചവരുടെ പല മൃതദേഹങ്ങളും എത്രയും വേഗം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനായി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം രാത്രിയില്‍ പോലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ ഇതുവരെ 16 പേരെയാണ് മരിച്ച നിലയില്‍ കൊണ്ടുവന്നത്. ഇതില്‍ 6 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനി 10 മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്.

തിരുവനന്തപുരത്ത് പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ ഫോറന്‍സിക് സയന്‍സ് ലാബിലും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലുമാണ് ഡിഎന്‍എ ടെസ്റ്റിനുള്ള സൗകര്യമുള്ളത്.

മൃതദേഹങ്ങള്‍ തങ്ങളുടെ ബന്ധുക്കളുടേതാണെന്ന് സംശയമുള്ളവര്‍ അതത് പോലീസ് സ്റ്റേഷന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പോലീസ് വഴി കോടതി ആ അപേക്ഷ സ്വീകരിക്കുന്നു.

തുടര്‍ന്ന് മരിച്ച വ്യക്തിയുടെ സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ച്‌ കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തു നോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. കൂടാതെ മൂന്ന് മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫലം അറിയാനാകും.

Leave a Reply

Your email address will not be published. Required fields are marked *

നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

India , Sri Lanka, 3rd Test, Day 3 ,356/9 ,runs Delhi, Visitors, stumps, Ajinkya Rahane,half-century ,Shikhar Dhawan ,lead ,tea , fourth day, third cricket Test against , Lanka ,second innings , Virat Kohli , Rohit Sharma,

ഇന്ത്യ ഡിക്ലയര്‍ ചെയ്​തു; ശ്രീലങ്കക്ക്​ 410 റണ്‍സ്​ വിജയലക്ഷ്യം