Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
in ,

ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്.

നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു.

മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ ഇന്നും തിരച്ചിൽ തുടരുകയാണ്. എന്നാൽ കാണാതായിട്ടുള്ളവരെ പറ്റി സര്‍ക്കാരിന്റെ പക്കന്‍ വ്യക്തമായ കണക്കില്ല.

അതേസമയം, ലക്ഷദ്വീപില്‍ കണ്ടെത്തിയ ഗുജറാത്ത് സ്വദേശികളായ  അഞ്ച്  മത്സ്യത്തൊഴിലാളികളെ കൊച്ചിയില്‍ എത്തിച്ചു. ഇവരെ ഒന്നാം തീയതിയാണ് ലക്ഷദ്വീപ് ഭരണകൂടം രക്ഷപ്പെടുത്തിയത്.

രണ്ടാം തീയതി രക്ഷപ്പെടുത്തിയ തമിഴ്‌നാട്, അസം സ്വദേശികളായ 50 മത്സ്യത്തൊഴിലാളികളെക്കൂടി നാളെ കൊച്ചിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

15 മത്സ്യത്തൊഴിലാളികളെ കൂടി വ്യോമസേന ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. കടലിൽ ഇപ്പോഴും കൂടുതൽ ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്ന് രക്ഷപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, women directors , films Let the Sunshine In , Bright Sunshine In, French film ,directed ,Claire Denis. The 22nd International Film Festival, Kerala , female directors ,Algerian filmmaker ,Rayhana, ‘I Still Hide to Smoke’., Virna Molina and Ernesto Ardito, ‘Symphony for Ana, novel , Gyabi Mek. Wajib’, Palestinian director ,Annemarie Jacir,

ചലച്ചിത്രമേളയില്‍ നിറയുന്ന പെണ്‍ ആഖ്യാനങ്ങള്‍

IFFK, Photo exhibition, Madhu, Sheela, actor, actress, films, Malayalam films, pictures, colour , black & white photos,Nishangandhi auditorium , visit, Kerala Chalachithra Academy ,Kerala Film Development Corporation , honour ,Malayalam cinema,  celebrating ,90th year, International film Festival of Kerala 2017,famous still photographer ,P David

ചിത്രം ചരിത്രം; ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയം