ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
in ,

ഓഖി: കേരളത്തിന് അടിയന്തരസഹായമായി 133 കോടി രൂപ

തിരുവനന്തപുരം: ഓഖി ( Ockhi ) ചുഴലിക്കാറ്റിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുവാനായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം വ്യക്തമാക്കി. ഇന്നു തന്നെ തുക ( relief fund ) കൈമാറുമെന്ന് കേന്ദ്രസംഘത്തലവനായ ബിപിന്‍ മല്ലിക്ക് അറിയിച്ചു.

മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചതിനെ തുടർന്ന് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതായും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചിട്ടുണ്ട്.

കൂടാതെ ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.

ദുരിതാശ്വാസത്തിന് 422 കോടി രൂപയാണ് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്ന കേന്ദ്രസംഘം ഇന്ന് എറണാകുളത്ത് സന്ദര്‍ശനം നടത്തി.

വിവിധ ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സംഘം ഡിസംബർ 29-ന് തിരുവനന്തപുരത്ത് വച്ച് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് കേന്ദ്രസംഘം കേരളത്തിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ തന്റെ ഒരു മാസത്തെ ശമ്പളമായ 55,000 രൂപ നല്‍കി. ഈ തുകയ്ക്കുള്ള ചെക്ക് ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,

ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

Neuberg Anand Reference Laboratory,Kochi,   Neuberg Diagnostics, South-India, largest reference diagnostic lab, inaugurated,first lab , Kaloor Junction, lab,President, Secretary ,IMA,  Reference lab ,analytics, ,connected, Neuberg Analytics Center,Bangalore , test results, quality assurance systems, data analytics, ​​Kochi, Kerala

ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു