Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,
in

ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

ന്യൂഡൽഹി: ഓഖി ( Ockhi ) ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ( missing people ) എണ്ണത്തെ സംബന്ധിച്ച് കേരളവും കേന്ദ്രവും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ. കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടു.

ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 261 ആളുകളെ കണ്ടെത്താനുണ്ടെന്ന് അറിയിച്ച പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെ കാണാതായെന്നും ലോക് സഭയെ അറിയിച്ചു.

ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഈ മാസം ഇരുപത് വരെയുള്ള കണക്കാണ് മന്ത്രിസഭയില്‍ വച്ചത്. എന്നാൽ കേന്ദ്രത്തിന്റെ വിശദീകരണം പുറത്തു വന്നതിന് തൊട്ടു പിന്നാലെ തിരുത്തലുമായി കേരളം രംഗത്തെത്തി.

ഇനി കണ്ടെത്താനുള്ളത് 143 ആളുകളെ മാത്രമാണെന്ന് കേരളം വ്യക്തമാക്കി. സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണം സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കേണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൂടാതെ കേന്ദ്രം നല്‍കിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇനി 215 പേരെ രക്ഷപ്പെടുത്താനുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഇതുവരെ രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്നാട്ടില്‍ നിന്നും, 362 പേര്‍ കേരളത്തില്‍ നിന്നും, 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണെന്നും മന്ത്രി അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Neuberg Anand Reference Laboratory,Kochi,   Neuberg Diagnostics, South-India, largest reference diagnostic lab, inaugurated,first lab , Kaloor Junction, lab,President, Secretary ,IMA,  Reference lab ,analytics, ,connected, Neuberg Analytics Center,Bangalore , test results, quality assurance systems, data analytics, ​​Kochi, Kerala

ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി കേരളത്തിൽ പ്രവർത്തനമാരംഭിച്ചു

ഐഎസ് റിക്രൂട്ട്മെന്റ്: എന്‍ഐഎ വീണ്ടും ഫ്രാന്‍സിലേക്ക്