Ockhi, Nirmala Seetharaman, visit, Vizhinjam, Poonthura, warning, alert, cyclone, CM, Kadakampalli, Mercikuttiyamma, Kerala, ministers, CM, fishermen,
in ,

ഓഖി: നവംബർ 29-ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രതിരോധ മന്ത്രി

തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെന്ന ആരോപണം ശരിയല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Seetharaman) വ്യക്തമാക്കി. നവംബര്‍ 29-ന് തന്നെ സംസ്ഥാന സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ഇത് വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ പെട്ടുപോയ അവസാന ആളെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റ് ദുരന്തംവിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ക്കൊപ്പമാണ് നിര്‍മ്മല സീതാരാമന്‍ ദുരിത ബാധിതരെ സന്ദര്‍ശിച്ചത്.

കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഇത്തരമൊരു കാറ്റ് ഉണ്ടായിട്ടില്ലെന്നും ശക്തമായ ന്യൂനമര്‍ദ്ദമാണെന്ന വിവരം മാത്രമാണ് ആദ്യം ലഭിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പിന്നീടാണ് ശക്തമായ കാറ്റാണെന്നു വ്യക്തമായതെന്നും കാറ്റിന്റെ ശക്തി വര്‍ധിക്കുന്നതിന് അനുസരിച്ച്‌ സംസ്ഥാനത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നതായും നിര്‍മ്മല സീതാരാമന്‍ വെളിപ്പെടുത്തി.

ഈ സമത്ത് കുറ്റപ്പെടുത്തലുകള്‍ നടത്താതെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റു ഗാര്‍ഡിന്‍റെയും നാവികസേനയുടെയും കപ്പലുകളും ഹെലികോപ്റ്ററുകളും തിരച്ചില്‍ നടത്തുന്നതിന്‍റെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കാമെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നും മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും തിരച്ചിലിനായി യുദ്ധക്കപ്പല്‍ വരെ ഉപയോഗിക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്തെ ജനങ്ങളെ അറിയിച്ചു.

സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അര്‍ഹരായവര്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കേന്ദ്രമന്ത്രി നിര്‍മല സീതാരാമനൊപ്പമെത്തിയ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും എതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. മന്ത്രിമാരെ പ്രവേശിപ്പിക്കില്ലെന്നും ഉടന്‍ മടങ്ങണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. അതിനാല്‍ കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

IFFK,Sokurov, films, Alexander Sokurov, Life Time Achievement,22nd International Film festival, TVPM, Kerala, Father and Son/,Russia ,Faust,

ഐഎഫ്എഫ്കെയിൽ ജീവിത നേര്‍ക്കാഴ്ച്ചയുള്ള സൊഖുറോവ് ചിത്രങ്ങള്‍