ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,
in ,

ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി.

ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്.

കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല. ഡിസംബർ 19-ന് അദ്ദേഹം കേരളത്തിൽ എത്തിച്ചേരുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തീരദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

ദുരന്ത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന് തീരദേശത്തെ മത്സ്യത്തൊഴിലാളികളും ലത്തീന്‍ സഭാ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തത്തില്‍ കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും  ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Rahul Gandhi, AICC, president, Sonia, takes charge, Congress President,  Cong President Rahul Gandhi ,PM Modi, India , party's central poll authority ,Certificate of Election , top post.,mother, Indira gandhi, 

എഐസിസി അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു

MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 

എംആര്‍ വാക്സിനേഷന്‍: കളക്ടറുടെ ഉത്തരവ് റദ്ദാക്കില്ലെന്ന് ഹൈക്കോടതി