ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

തിരുവനന്തപുരം: ഓഖിയെ ( Ockhi ) തുടര്‍ന്ന് ജില്ലയില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഫെബ്രുവരി 1-ന് പൂന്തുറയില്‍ നടക്കും. തിരുവനന്തപുരം താലൂക്കില്‍ ഓഖിയെ തുടര്‍ന്ന് മരണമടഞ്ഞ 12 പേരുടെ ആശ്രിതരായ 50 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ മരിച്ച 12 പേരുടെ ആശ്രിതരായ 47 പേര്‍ക്കുമാണ് സഹായധനം നല്‍കുന്നത്.

പൂന്തുറ പാര്‍ക്ക് ജംഗ്ഷനില്‍ വൈകുന്നേരം നാലരയ്ക്ക് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സഹായധനത്തിന്റെ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ നിർവ്വഹിക്കും.

എം.എല്‍.എമാരായ കെ. ആന്‍സലന്‍, വി.എസ്. ശിവകുമാര്‍, മേയര്‍ വി.കെ. പ്രശാന്ത്, വിവിധ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിക്കും.

അതേസമയം, ഓഖിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശവാസികള്‍ക്കായി ഒരു പുനരധിവാസ – പുനരുജ്ജീവന പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതായി കളക്ടര്‍ ഡോ കെ വാസുകി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മണിക്ക് യോഗം ചേരും. സര്‍ക്കാരിതര സംഘടനകള്‍, സാമുദായിക സംഘടനകള്‍, സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ തീരപ്രദേശവാസികളെ വിവിധ രീതിയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ എന്നിവര്‍ക്ക് ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

സ്ത്രീകളുടെ ഉന്നമനം, കുട്ടികളുടെ സംരക്ഷണം, സ്വയംതൊഴില്‍ പരിശീലനവും അവസരവും, നൈപുണ്യ വികസനം എന്നിവ ദുരിതബാധിത മേഖലയില്‍ കാര്യക്ഷമമായി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

mentally challenged woman, kochi, attack, 3 women, arrest, remanded, police, case, registered, daughter, social media, video, neighbours , govt,hospital, treatment

മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തിൽ സർക്കാർ ഇടപെടല്‍