Ockhi, Pope, March, Raj Bhavan, dead bodies, Pope Francis, Ockhi tragedy,cyclone,Kerala, Tamilnadu, fishermen, died, search,
in ,

ഓഖി ദുരന്തം: മാര്‍പാപ്പ അനുശോചിച്ചു

തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (Pope) അനുശോചനവും ആശങ്കയും അറിയിച്ചു. .

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടു പോയ രണ്ട് മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് പൊന്നാനിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഫലപ്രദമായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മത്സ്യതൊഴിലാളികള്‍ നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച്‌ ഇന്ന് രാവിലെ പതിനൊന്നരയോടെ ആരംഭിച്ചു.

പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാണ് മാര്‍ച്ച്‌ ആരംഭിച്ചത്. ആര്‍ച്ച്‌ ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്തു. ലത്തീന്‍ സഭാ നേതൃത്വത്തിന്‍റെ ആഹ്വാന പ്രകാരമുള്ള മാര്‍ച്ചില്‍ അമ്പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുന്നുണ്ട്.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്‌ സംഘടിപ്പിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK,women in cinema, workshop, empowering women, screening, Aruna Raje, fund collection , cinema, digital world, Geethu Mohandas, Vidhu Vincent,

ഐഎഫ്എഫ്കെ: ശില്പശാലയും പ്രദർശനങ്ങളും ശ്രദ്ധേയം

IFFK, Animation film, The Tale of Princess Kaguya,

അനിമേഷന്‍ ചിത്രം ദ ടെയില്‍ ഓഫ് ദ പ്രിന്‍സസ് കഗ്ഗുയായുടെ പ്രദര്‍ശനം ഇന്ന്