Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,
in ,

ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വൻ ദുരിതങ്ങൾക്ക് കാരണമായ ഓഖി (Ockhi) ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി (national disaster) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home minister) രാജ് നാഥ് സിംഗ് (Rajnath Singh) വ്യക്തമാക്കി.

നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാൽ ഓഖി ദുരന്തത്തെ അതീവ ഗുരുതര സാഹചര്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദുരന്തത്തെ തുടർന്ന് കേരളത്തില്‍ 74 പേര്‍ മരിച്ചുവെന്നും 214 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സഭയെ അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നവംബര്‍ 30-ന് ഉച്ചയ്ക്ക് 12 മണിയോടെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരുന്നതായും രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം ഉണ്ടായില്ലെന്നും രാജ് നാഥ് സിംഗ് ലോക് സഭയില്‍ വ്യക്തമാക്കി.

നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തില്‍ എത്തിച്ചേരും. ആഭ്യന്തര അഡീഷണന്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച വരെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.

എന്നാൽ ഓഖിയെ കുറിച്ചുള്ള മുന്നറിയിപ്പിനെ ചൊല്ലി ബിജെപിയും സിപിഎമ്മും പരസ്പരം പഴിചാരുന്ന രംഗങ്ങള്‍ക്ക് സഭ ഇന്ന് സാക്ഷ്യം വഹിച്ചു. ഇടതു പക്ഷത്തെ കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും കേന്ദ്രത്തിനെ പഴിചാരാന്‍ ഇടതു പ്രതിനിധികളും രംഗത്തു വന്നതോടെ വിഷയത്തില്‍ സിപിഎം-ബിജെപി പോരിന് സഭ സാക്ഷ്യം വഹിച്ചു.

ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. സമഗ്ര പുനഃരധിവാസ പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എന്നാൽ മുന്നറിയിപ്പ് ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്നം കൈകാര്യം ചെയ്തതെന്നും സംസ്ഥാന തീരദേശ പോലീസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ കുറ്റപ്പെടുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

paddy field, protection ,act, kerala, amendment, LDF, cabinet meeting, conservation ,paddy land, wetland, rules , illegal conversion,paddy land,major infrastructure projects,created , UDF,

നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

antibiotics,IMA, kerala ,state govt, government, abuse, use, prescription, patient, medical stores, research, suggestion,resistance, bacteria, study, research, problem, threaten, over use, 

ആന്‍റിബയോട്ടിക് ഉപയോഗം​: ഡോക്​ടര്‍മാര്‍ക്ക്​​ ഐഎംഎയുടെ മാര്‍ഗ്ഗരേഖ