Ockhi, revenue department, warning, alert, fishermen, search, boats, Kerala, Poonthura, Vizhinjam, National Disaster Management Authority, NDMA, VS, CM, ministers, protest, cyclone,
in ,

ഓഖി: മുന്നറിയിപ്പ്​ ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ്; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ രൂപപ്പെട്ട ഓഖി (Ockhi) ചുഴലിക്കാറ്റ് അത്യപൂര്‍വ്വ പ്രതിഭാസമാണെന്നും ഇതിന്റെ സൂചനകളൊന്നും സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നില്ലെന്നും റവന്യൂ വകുപ്പ് (Revenue Department) വ്യക്തമാക്കി.

കടുത്ത ന്യൂനമര്‍ദ്ദം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചെങ്കിലും മൂന്നര മണിക്കൂറിനകം അത് വന്‍ദുരന്തം വിതക്കുന്ന ഒാഖി ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന വിവരം ലഭിച്ചില്ലെന്ന് റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ വെളിപ്പെടുത്തി.

മറിച്ചുള്ള എല്ലാ ആക്ഷേപങ്ങളും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും നൂറോളം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നും അവസാനത്തെ ആളെയും കണ്ടെത്തുന്നതു വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

സിവിയര്‍ ഡിപ്രഷന്‍-ഡിപ്രഷന്‍ എന്നിവ സംബന്ധിച്ചും മറ്റും ദിവസേന സര്‍ക്കാറിന് മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ടെന്നും ഇത്തരം സന്ദേശങ്ങൾ ലഭിക്കുമ്പോള്‍ അതിന് അനുസൃതമായി മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് കൈമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇപ്രാവശ്യം വന്‍ ദുരന്തമുണ്ടാകുമെന്ന സൂചന ലഭിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിക്കഴിഞ്ഞിരുന്നു എന്നും അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്ത നിവാരണ അതോറിറ്റിയോട് വിശദാംശം തേടിയതായും എന്നാൽ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയിട്ടില്ലെന്നും എങ്കിലും പരിശോധന തുടരുകയാണെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരയല്‍ തുടരുകയാണ്. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആറ് ബോട്ടുകള്‍ കാണാതായവരെ കണ്ടെത്താനായി പുറപ്പെട്ടു.

പൂന്തുറയില്‍ നിന്നുള്ള 16 മത്സ്യത്തൊഴിലാളികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 10 നാവികസനാ കപ്പലുകളും തിരച്ചില്‍ നടത്തുന്നുണ്ട്. ഇതില്‍ അഞ്ചെണ്ണം കേരള തീരത്തും ബാക്കി അഞ്ചെണ്ണം ലക്ഷദ്വീപ് തീരത്തുമാണ് തിരച്ചില്‍ നടത്തുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

Trump, Travel Ban, US Supreme Court ,Legal Challenges, victory , White House, ,courts,administration , Supreme Court,president,Muslim countries, citizens, controversial, US, America, United States, travel, 

ട്രംപിന്റെ യാത്രാവിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം