Ockhi, School of the Good Shepherd, Akkulam,Rs 5 lakh, handed over, cheque ,victims, Ockhi cyclone, ,Contributes , Ochki Cyclone Victims, , amount,  school management, staff, parents , students, Thiruvananthapuram Latin Archdiocese Finance Manager Rev Fr. Yesudas Mathias , School Principal , Joy M Varghese, Ochki cyclone tragedy, organised,occasion ,Christmas,function,Christmas message, Rev Fr Yesudas Mathias,New Year,
in

ഓഖി: ആക്കുളം സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് 5 ലക്ഷം രൂപ നൽകി

തിരുവനന്തപുരം: ഓഖി ( Ockhi ) ദുരിത ബാധിതർക്കായി തിരുവനന്തപുരം ആക്കുളത്തുള്ള ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് ( School of the Good Shepherd ) 5 ലക്ഷം രൂപ ധനസഹായം നൽകി.

ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ ജോയ് എം വർഗീസ് തിരുവനന്തപുരം ലത്തീൻ അതിരൂപത ധനകാര്യ മേധാവി റെവറന്റ് ഫാദർ യേശുദാസ് മത്യാസിനു കൈമാറി.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവേളയിൽ ധനസഹായം കൈമാറി.

സ്‌കൂൾ മാനേജ്‌മെന്റ് അംഗങ്ങൾ, സ്റ്റാഫ്, രക്ഷകർത്താക്കൾ, വിദ്യാർഥികൾ എന്നിവർ ചേർന്ന് സമാഹരിച്ച തുകയുടെ ചെക്കാണ് ഡിസംബർ 22-ന് നടന്ന ചടങ്ങിൽ കൈമാറിയത്.

ക്രിസ്തുമസ് സന്ദേശം പകർന്ന ഫാദർ യേശുദാസ് മത്യാസ് സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധതയെയും സേവന തൽപ്പരതയേയും പ്രകീർത്തിച്ചു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ ക്രിസ്തുമസ് – പുതുവത്സരാശംസകൾ നേർന്നു.

ആഘോഷങ്ങൾ ലളിതമായിരുന്നെങ്കിലും പുത്തൻ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ഗാനവും നിശ്ചല ദൃശ്യവും നൃത്തവും ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 

വ്യക്​തിഹത്യ: നടി പാര്‍വതി പരാതി നല്‍കി

Protein bars, study, fat, health snacks, researchers, harm, good, hamburger, preservatives, artificial colours, sweeteners, thickeners, oils, high cholesterol, muscle benefits, 

പ്രോട്ടീൻ ബാറുകളുടെ ഉപയോഗം; പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ