Ockhi, TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
in , ,

ഓഖി: കേരള-തമിഴ് നാട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ

കന്യാകുമാരി: ഓഖി (Ockhi)യെ തുടർന്ന് കന്യാകുമാരിയിലെ ജില്ലയിലെ  കുഴിത്തുറയിൽ (Kuzhithura) മത്സ്യത്തൊഴിലാളികളുടെ (fishermen) പ്രതിഷേധപ്രകടങ്ങൾ തുടരുന്നു. തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു.

കുഴിത്തുറയിൽ പ്രതിഷേധക്കാർ റോഡിന് പുറമെ റയിൽവേ സ്റ്റേഷനും ഉപരോധിക്കുകയാണ്. മൂന്ന് തീവണ്ടികൾ തടഞ്ഞിട്ടു. ആയിരക്കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്.

1150-ലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. സർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടങ്ങൾ ആരംഭിച്ചത്.

അതേസമയം കേരളത്തിൽ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലും സമരം തുടരുകയാണ്. കാണാതായവരെ കുറിച്ചുള്ള സർക്കാർ കണക്കുകൾ ശരിയല്ലെന്ന് ലത്തീൻ കത്തോലിക്ക സഭ കുറ്റപ്പെടുത്തി.

മത്സ്യത്തൊഴിലാളികളുടെ വികാരം കണക്കിലെടുക്കാൻ സർക്കാർ തയ്യാറായില്ലെന്ന് സഭ കുറ്റപ്പെടുത്തി. ഇരുന്നൂറിലേറെപ്പേർ ഇനിയും മടങ്ങി വരാറുണ്ടെന്ന് സഭ അറിയിച്ചു.

കടലാക്രമണ ഭീഷണിയ്ക്ക് ശാശ്വത പരിഹാരം വേണമെന്ന് സമരക്കാർ അറിയിച്ചു. വൈദികരുടെ നേതൃത്വത്തിൽ നിരാഹാര സമരം തുടരുകയാണ്.

സമരക്കാരുമായി കളക്‌ടർ ചർച്ച നടത്തും. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

ഓഖി ദുരന്തത്തിൽ പെട്ട് കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച് ഇപ്പോഴും സർക്കാരിന്‍റെയും നാട്ടുകാരുടേയും കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ട്. കടലിൽ ഇപ്പോഴും ബോട്ടുകൾ കുടുങ്ങിയിട്ടുണ്ടെന്ന് രക്ഷപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

IFFK, Touring talkies, vehicle, audience, screened,films, Touring Talkies vehicle, audience, cinema, screened,films, Touring Talkies programme , Academy , Traveling Film Festival ,programme, ,screens ,quality films , old travelling picture shows ,Chalachitra Academy teams , film treasures ,Archive vaults ,halls, colleges , schools

ഐഎഫ്എഫ്കെ: ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി