Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,
in ,

ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്.

ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രസംഘത്തിനൊപ്പം റവന്യൂ, ഫിഷറീസ് മന്ത്രിമാര്‍ സന്ദര്‍ശനത്തിൽ പങ്കെടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

തീരദേശങ്ങളില്‍ സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഓഖി ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്ന് എം എം ഹസന്‍ ആരോപിച്ചു.

പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവാരമില്ലായ്മയില്‍ യു ഡി എഫ് പ്രതിനിധി സംഘം ആശങ്ക പ്രകടിപ്പിച്ചു. തീരദേശത്തെ കടല്‍ ഭിത്തി കെട്ടുന്നതിന് മാത്രമായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്തുകൊണ്ട് ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും യു ഡി എഫ് സംഘം ആവശ്യപ്പെട്ടു.

ദുരന്തമുണ്ടാകുമ്പോള്‍ കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവം ദുരന്തത്തിന്റെ ആക്കം കൂട്ടാറുണ്ടെന്നും ഇത്തരം വീഴ്ചകള്‍ ഭാവിയിലുണ്ടാകാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന ചട്ടങ്ങളില്‍ ഇളവ് വരുത്തേണ്ടതുണ്ടെന്നും യു ഡി എഫ് സംഘം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിനിധി സംഘത്തെ നയിക്കുന്ന ബിപിന്‍ മല്ലിക്കുമായി ഫോണില്‍ സംസാരിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്.

ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ കേന്ദ്ര സംഘം കേരളത്തിലെത്തിയത്. എറണാകുളത്തെത്തിയ കേന്ദ്ര സംഘം ഇന്ന് രണ്ടായി തിരിഞ്ഞ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുകയാണ്.

Ockhi, Manju, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,

നടി മഞ്ജു വാര്യരും ഓഖി ബാധിതരെ സന്ദര്‍ശിക്കാനെത്തി. തലസ്ഥാനത്തെ ഓഖി ബാധിതരായ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി. പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ട മഞ്ജു വാര്യര്‍ ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് ഉറപ്പുനല്‍കി.

അതേസമയം, ഓഖി ദുരന്തത്തെ തുടർന്ന് കടലില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. അഴീക്കല്‍ പുറംകടലില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡ് കണ്ടെത്തിയ മൃതദേഹം മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSUM, startup, more space, Kochi, Thiruvananthapuram, Kerala Startup Mission,Kerala Govt, loan, Technopark,   facilities,professional mentors, technical experts,working space ,

മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സ്ഥലം നല്‍കുന്നു

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: കേരളത്തിന് അടിയന്തരസഹായമായി 133 കോടി രൂപ