October revolution- film festival
in , ,

ഒക്ടോബർ വിപ്ലവവും ചലച്ചിത്രവും; പരിപാടിക്ക് തുടക്കം

തൃശൂർ: മുതലാളിത്തം അതിന്റെ പ്രതിസന്ധികൾ നേരിടുന്നത് പല വിധത്തിലാണെന്നും ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾ ഒരു പരിധിവരെ അതിനവരെ സഹായിക്കുന്നുണ്ടെന്നും പ്രഭാത് പട്നായിക് അഭിപ്രായപ്പെട്ടു. ഒക്ടോബർ വിപ്ലവത്തിന്റെ (October revolution) നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ തൃപ്രയാർ (Triprayar) ശ്രീരാമ തിയേറ്ററിൽ ജനചിത്ര ഫിലിം സൊസൈറ്റി (Jana Chithra Film Society) സംഘടിപ്പിച്ച ‘ഒക്ടോബർ വിപ്ലവം, ചരിത്രത്തിലും ചലച്ചിത്രത്തിലും’ എന്ന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവൽക്കരണത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്ക് വേണ്ടത്ര കഴിഞ്ഞില്ലെന്നും ഇന്ത്യയിൽ കോർപ്പറേറ്റിസം ശക്തി പ്രാപിച്ചതിൽ അതൊരു പ്രധാന കാരണമായതായും ഫാസിസത്തിന്റെ വളർച്ചയ്ക്കും അത് വഴിവച്ചതായും പട്നായിക് ചൂണ്ടിക്കാട്ടി. ഇന്ത്യൻ മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ അതിന്റെ ഫാഷിസ്റ് പ്രവണതകൾ ഒരു പരിധിവരെ സഹായിക്കുന്നുണ്ടെന്നും ഇത് ലോക വ്യാപകമായ സംഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

October revolution- film festival-Thrissurരണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മുതലാളിത്തവൽക്കരണ പ്രക്രിയയിൽ വൻതോതിലുള്ള മാറ്റങ്ങൾ വന്നിരിക്കുന്നതായും ഈ മാറ്റത്തിന്റെ വേഗത വർദ്ധിപ്പിച്ചത് ആഗോളവൽക്കരണമാണെന്നും പട്നായിക് അഭിപ്രായപ്പെട്ടു. ഇത് വേണ്ടത്ര ഉൾക്കൊള്ളാൻ ജനാധിപത്യ ശക്തികൾക്ക് കഴിഞ്ഞിട്ടില്ലെന്നുംഅത് സാമ്രാജ്യത്വ ചൂഷണം എളുപ്പത്തിലാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഫാസിസത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു ഒക്ടോബർ വിപ്ലവമെന്നും 1917-ൽ റഷ്യയിൽ നടന്ന ഒക്ടോബർ വിപ്ലവം ഏറ്റവും ദരിദ്രരായ കർഷകരുടെയും വികസിത തൊഴിലാളി വർഗത്തിന്റെയും വിമോചന സ്വപ്നം കാണുന്ന ധിഷണാശാലികളായ മുഴുവൻ മനുഷ്യരുടെയും പ്രയോഗമായിരുന്നു എന്നും പട്നായിക് ഓർമ്മിപ്പിച്ചു. ഫാസിസത്തിനെതിരെ ലോകത്തു നാളിതു വരെ നടന്ന മുന്നേറ്റങ്ങളിൽ ത്യാഗോജ്വലവും ഫലപ്രദവുമായിരുന്നു റഷ്യ വിപ്ലവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

October revolution- film festivalപരിപാടിയുടെ ഉത്ഘാടനത്തെ തുടർന്ന് സെർജി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത ‘ബാറ്റിൽഷിപ് പൊട്ടെംകിൻ’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം നടന്നു.

ഒക്ടോബർ ഒന്ന് മുതൽ നവംബർ പതിനൊന്നു വരെ ഒന്നര മാസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഭാഗമായി തൃപ്രയാറിലും പരിസര പ്രദേശങ്ങളിലും ചലച്ചിത്ര പ്രദർശനങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Aviation turbine fuel-LPG-price hike

എടിഎഫിന്റെ വില കൂട്ടി; വിമാന യാത്രാനിരക്കുകൾ കൂടും

T20 ,india ,australia

ട്വന്റി-20 ടീം: നെഹ്‌റ, കാര്‍ത്തിക് തിരിച്ചെത്തി, രഹാനെ പുറത്ത്